Spread the love

ന്യുയോർക്ക്: ഇറാനെതിരായ സൈനിക നടപടി വ്യാപിപ്പിക്കുമെന്ന പുതിയ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്.

video
play-sharp-fill

ചർച്ചകള്‍ക്കും ധാരണകള്‍ക്കും വഴങ്ങിയില്ലെങ്കില്‍ പ്രോജക്‌ട് ഫ്രീഡം ഉള്‍പ്പടെ നടപടികള്‍ വ്യാപിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ചർച്ചകള്‍ അടുത്തയാഴ്ച്ച ഇസ്ലാമാബാദില്‍ പുനരാരംഭിച്ചേക്കുമെന്നാണ് വിവരം.

ഇറാൻ മുന്നോട്ടു വെക്കുന്ന നിലപാടനുസരിച്ചായിരിക്കും ഇത്. ഹോർമൂസില്‍ പൊട്ടിപ്പുറപ്പെട്ട സംഘർഷം വീണ്ടും ചർച്ചകള്‍ക്കുള്ള സാധ്യതകളെ ബാധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാധാന കരാറിലെത്തുന്നതിന് തൊട്ടു മുൻപാണ് വീണ്ടും ആക്രമണം ഉണ്ടായതെന്ന് ഇറാൻ വിദേശകാര്യമന്ത്രി തുറന്നടിച്ചു. ധാരണയ്ക്ക് ഒരു സാധ്യതയും ഇല്ലെന്ന് കണക്കാക്കുന്ന ഇസ്രയേല്‍, ഇനി ആക്രമണം പുനരാരംഭിച്ചാല്‍ 24 മണിക്കൂറിനകം ഇറാന്റെ ഊർജ്ജ ശൃംഖല തരിപ്പണമാക്കാൻ ഒരുങ്ങുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.