video
play-sharp-fill
മുങ്ങി മരിച്ച സഹപ്രവര്‍ത്തകന്റെ സംസ്‌കാരം നടക്കും മുന്‍പേ തലസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് മത്സരം വിവാദമാകുന്നു

മുങ്ങി മരിച്ച സഹപ്രവര്‍ത്തകന്റെ സംസ്‌കാരം നടക്കും മുന്‍പേ തലസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് മത്സരം വിവാദമാകുന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം : നാട്ടില്‍ അക്രമ സംഭവങ്ങള്‍ നടക്കുമ്പോഴും ക്രിക്കറ്റ് മത്സരത്തിന്റെ തിരക്കിലാണ് നാട്ടിലെ നിയമപാലകരുടെ മേധാവികള്‍.

ഡ്യൂട്ടിക്കിടയില്‍ മുങ്ങിമരിച്ച സഹപ്രവര്‍ത്തകന്റെ സംസ്‌കാരം നടക്കുന്നതിന് മുന്‍പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് മത്സരം നടത്തിയത് വിവാദമാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോത്തന്‍കോട് കൊലപാതകക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോകുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥനായ ബാലു വര്‍ക്കലയ്ക്ക് സമീപം വള്ളം മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഉദ്യോഗസ്ഥന്റെ മൃതദേഹം എസ്‌എപി ക്യാമ്പില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.

ഇതിനു ശേഷം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടു പോയി സംസ്‌കരിക്കും. എന്നാല്‍ ഇതിനിടയില്‍ തലസ്ഥാനത്ത് ഐപിഎസ് ഐഎസുകാരുടെ ക്രിക്കറ്റ് മത്സരം നടക്കുകയാണ്.

എഡിജിപി ഉള്‍പ്പെടെയുള്ളവരുടെ ക്രിക്കറ്റ് മത്സരം മാറ്റിവയ്ക്കാനുള്ള സാമാന്യ മര്യാദ പോലും ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മത്സരത്തില്‍ എഡിജിപി യോഗേഷ് ഗുപ്ത, തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യ, തിരുവനന്തപുരം ഡിസിപി വൈഭവ് സക്‌സേന തുടങ്ങിയവരാണ് പങ്കെടുത്തത്.