Spread the love

ഈരാറ്റുപേട്ട: ഇരട്ട സഹോദരിമാർ ഒന്നിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ സന്തോഷത്തിലാണ് നാട്. ഈരാറ്റുപേട്ട സ്വദേശിനികളായ ഇരട്ട സഹോദരിമാരാണ് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയത്. തെക്കേക്കര കരോട്ട് പറമ്പിൽ സക്കീർ-ഷാഹിന ദമ്പതികളുടെ മക്കളായ ഫാത്തിമ നൗറിനും ഫാത്തിമ നസ്റിനുമാണ് ഇത്തവണത്തെ ഹയർ സെക്കണ്ടറി പരീക്ഷയിൽ ഒരുപോലെ ഫുൾ എ പ്ലസ് എന്ന നേട്ടം സ്വന്തമാക്കിയത്. ഇരുവരും ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാത്ഥിനികളാണ്.

video
play-sharp-fill