
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ ഇ ഡി റെയ്ഡ് നടക്കുകയാണ്.
സംഘപരിവാറിന് മുമ്പില്‍ കുമ്പിടില്ലെന്നും അവസാന ശ്വാസം വരെയും പോരാടും എന്നുമായിരുന്നു റെയ്ഡിന് പിന്നാലെ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതിനു പിന്നാലെ റിയാസിനെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. എന്ത് സേവനത്തിനായിരുന്നു കോടികള്‍ പ്രതിഫലമായി വാങ്ങിയതെന്ന് അങ്ങു പറഞ്ഞാല്‍ പോരേ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ പ്രതികരണം.അതുകൊണ്ട് തീരാവുന്ന നിസ്സാര കേസല്ലേ ഇതെന്നും ഇതിനൊക്കെ കുമ്പിടേണ്ട കാര്യമുണ്ടോ എന്നും ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീജിത്ത് പണിക്കരുടെ പ്രതികരണം.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
വായിച്ചപ്പോള്‍ ഞാൻ കരുതിയത് ഏതോ സ്വാതന്ത്ര്യ സമരത്തെ കുറിച്ചാണെന്നാണ്. പിന്നല്ലേ മനസ്സിലായത്, ഭാര്യയുടെ മാസപ്പടി കേസിനെ കുറിച്ചാണെന്ന്. അന്വേഷണം തുടരാൻ അനുമതി കൊടുത്തത് സംഘപരിവാർ അല്ല, ഹൈക്കോടതിയാണ്;
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ. പോസ്റ്റില്‍ പറയുന്ന ആ അവസാന ശ്വാസത്തിന് മുൻപ്, എന്ത് സേവനത്തിനായിരുന്നു കോടികള്‍ പ്രതിഫലമായി വാങ്ങിയതെന്ന് അങ്ങു പറഞ്ഞാല്‍ പോരേ? അതുകൊണ്ട് തീരാവുന്ന നിസ്സാര കേസല്ലേ ഇത്? ഇതിനൊക്കെ കുമ്പിടേണ്ട കാര്യമുണ്ടോ







