ഐ പി എൽ ൽ ചെന്നൈക്ക് രണ്ടാം വിജയം

ഐ പി എൽ ൽ ചെന്നൈക്ക് രണ്ടാം വിജയം

ചെന്നൈ : ഇന്നലെ നടന്ന ഇന്ത്യയൻ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 63 റൺസിനു പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ് സീസണിലെ തങ്ങളുടെ രണ്ടാമത്തെ വിജയം സ്വന്തമാക്കി.

ശിവം ദുബെ, രുതുരാജ് ഗെയ്ക്കുവാദ്, രച്ചിൻ രവീന്ദ്ര എന്നിവരുടെ ബാറ്റിംഗ് മിക്കവാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്.ഇവരുടെ മികവിൽ നിശ്ചിത ഓവറിൽ ചെന്നൈ 206 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ സായി സുദർശൻ ഒഴികെ മറ്റാർക്കും പൊരുതി നിൽക്കുവാൻ പോലും സാധിച്ചില്ല.

ചെന്നൈയുടെ പേസ് ആക്രമണത്തിൽ ഗുജറാത്ത്‌ ബാറ്റിംഗ് നിര തകരുകയായിരുന്നു.ദീപക് ചാഹർ, മുസ്‌തഫിസൂർ റഹ്മാൻ, ദേശ്പാണ്ടേ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി ഗുജറാത്ത് ബാറ്റിംഗിന്റെ മുനയൊടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

37 റൺസ് നേടിയ സായി സുദർശന്റെ വിക്കറ്റ് നഷ്ടപ്പെട്ടത്തോട് കൂടി ഗുജറാത്തിന്റെ പോരാട്ടം അവസാനിച്ചു.20 ഓവറിൽ 8 വിക്കറ്റിന് 143 റൺസ് നേടാനെ ഗുജറാത്തിന് സാധിച്ചുള്ളൂ.ജയത്തോടെ ചെന്നൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തി.