
ഡൽഹി: ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കുകൾ തിരുത്തിയെഴുതി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമ്മ.
2026 ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ നേടിയ സെഞ്ച്വറിയോടെ, ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം എന്ന നേട്ടം അഭിഷേക് സ്വന്തമാക്കി.
സാക്ഷാൽ വിരാട് കോഹ്‌ലിയുടെ ഒമ്പത് സെഞ്ച്വറികൾ എന്ന റെക്കോർഡിനൊപ്പമാണ് ഈ 25-കാരൻ എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡൽഹി ബൗളർമാരെ നിലംതൊടാതെ പറത്തിയ അഭിഷേക് 47-ാം പന്തിലാണ് മൂന്നക്കം കടന്നത്. താരത്തിന്റെ ഐ.പി.എൽ കരിയറിലെ രണ്ടാമത്തെ സെഞ്ച്വറിയാണിത്.
സെഞ്ച്വറിക്ക് ശേഷവും സംഹാരരൂപം തുടർന്ന താരം 68 പന്തിൽ നിന്ന് 135 റൺസാണ് താരം പുറത്താവാതെ നേടിയത്. എട്ട് സെഞ്ച്വറികളുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ പിന്നിലാക്കിയാണ് അഭിഷേകിന്റെ കുതിപ്പ്.
അഭിഷേകിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിൽ ഹൈദരാബാദ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 242 റൺസാണ് എടുത്തിരിക്കുന്നത്.
26 പന്തിൽ 37 റൺസെടുത്ത ട്രാവിസ് ഹെഡിന്റെയും 13 പന്തിൽ 25 റൺസെടുത്ത ഇഷാൻ കിഷന്റെയും വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്.
അഭിഷേക് ശർമ്മയുടെ ഈ അവിശ്വസനീയമായ ഫോം വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കാൻ സഹായിക്കുമെന്നുറപ്പാണ്.



