Spread the love

അഹമ്മദാബാദ്: ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയുള്ള തകർപ്പൻ വിജയത്തിന് പിന്നാലെ സിഎസ്‌കെ ആരാധകരെ ട്രോളി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്‌മൻ ഗില്‍.

video
play-sharp-fill

മത്സരശേഷം സോഷ്യല്‍ മീഡിയയില്‍ ഗില്‍ പങ്കുവെച്ച കുറിപ്പാണ് ആരാധകർക്കിടയില്‍ ചര്‍ച്ചയായത്. ഈ ഐപിഎല്‍ സീസണില്‍ എതിരാളികളെ വീഴ്ത്തിയ ശേഷം ഗില്‍ നടത്തുന്ന രസകരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ തുടർച്ചയാണിത്.

രണ്ടാം തവണയും നന്ദി, മഞ്ഞ വെളിച്ചത്തിനൊടുവില്‍ നീലവെളിച്ചം എന്നായിരുന്നു ഗില്ലിന്‍റെ ഗില്ലും മുഹമ്മദ് സിറാജും ജോസ് ബട്‌ലറും ആരാധകരോട് നിശബ്ദരാവാന്‍ പറയുന്ന ചിത്രം പങ്കുവെച്ച്‌ ഗില്‍ ഇൻസ്റ്റാഗ്രാമില്‍ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരമെങ്കിലും ചെന്നൈക്കായിരുന്നു ഗാലറിയുടെ പിന്തുണ.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ഉയർത്തിയ 230 റണ്‍സിന്റെ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ തുടക്കത്തില്‍ തകർന്നടിഞ്ഞിരുന്നു.

എന്നാല്‍ 17 പന്തില്‍ 47 റണ്‍സുമായി ശിവം ദുബെ ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. ദുബെയുടെ ഓരോ സിക്സും ആരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. നാല് ഫോറും നാല് സിക്സറുമടിച്ച്‌ തകർത്താടിയ ദുബെയുടെ ഇന്നിങ്സ് അവസാനിച്ചതും ശുഭ്‌മാൻ ഗില്ലിന്‍റെ കൈകളിലായിരുന്നു. തകർപ്പനൊരു ഡൈവിംഗ് ക്യാച്ചിലൂടെയായിരുന്നു ഗില്‍ ദുബെയെ പുറത്താക്കിയത്.