
ഡൽഹി: ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതില്‍ അനിശ്ചിതത്വം തുടരുന്നു.
ലോകകപ്പ് ആരംഭിക്കാൻ വെറും മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ, ഇന്ത്യയില്‍ ഏത് ചാനലിലാണ് കളി കാണാൻ സാധിക്കുക എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ജൂണ്‍ 12 മുതലാണ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ലോകകപ്പിന് കിക്കോഫ് ആവുക.
ഫിഫ ലോകകപ്പിന്‍റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർ ഭാരതി ഡല്‍ഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള അവകാശം വാങ്ങാൻ പ്രസാർ ഭാരതി മുൻകൈ എടുക്കണമെന്ന ഹർജിയിലാണ് പ്രസാര്‍ഭാരതി കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഔദ്യോഗികമായി തന്നെ പ്രസാർ ഭാരതി സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള മത്സരത്തില്‍ നിന്ന് പിന്മാറി.







