Spread the love

മുംബൈ: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിന്‍റെ 2026-27 സീസണിലേക്കുള്ള മത്സര കലണ്ടര്‍ പുറത്തിറക്കി ബിസിസിഐ.

video
play-sharp-fill

പുരുഷ-വനിതാ വിഭാഗങ്ങളിലായി വിവിധ പ്രായപരിധിയിലും ഫോര്‍മാറ്റുകളിലുമായി ആകെ 1,788 മത്സരങ്ങളാണ് സീസണില്‍ അരങ്ങേറുന്നത്.
ഓഗസ്റ്റ് 23-ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെയാണ് പുതിയ ആഭ്യന്തര സീസണിന് തുടക്കമാകുന്നത്.

ആറ് സോണല്‍ ടീമുകള്‍ പങ്കെടുക്കുന്ന റെഡ്-ബോള്‍ മത്സരമായാണ് ദുലീപ് ട്രോഫി നടക്കുക. ഇതിന് പിന്നാലെ ഒക്ടോബര്‍ 1 മുതല്‍ ഇറാനി കപ്പും ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബർ 11-ന് ജാർഖണ്ഡിനെതിരെയുള്ള രഞ്ജി ട്രോഫി പോരാട്ടത്തോടെയാണ് കേരള സീനിയർ ടീമിന്‍റെ സീസണ്‍ ആരംഭിക്കുന്നത്. ഒക്ടോബറില്‍ ഒഡീഷ, ബംഗാള്‍ ടീമുകള്‍ക്കെതിരെയും, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഡല്‍ഹി, സർവീസസ് ടീമുകള്‍ക്കെതിരെയും നടക്കുന്ന നിർണായക മത്സരങ്ങള്‍ക്ക് കേരളം തന്നെയാണ് ആതിഥേയത്വം വഹിക്കുന്നത്.

സീനിയർ ടീമിന്‍റെ രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി പോരാട്ടങ്ങള്‍ക്ക് പുറമെ ദേശീയതല ടൂർണമെന്‍റുകള്‍ക്കും ഇത്തവണ സംസ്ഥാനം വേദിയാകും.

കേണല്‍ സി.കെ. നായുഡു ട്രോഫി, കൂച്ച്‌ ബെഹാർ ട്രോഫി, അണ്ടർ-23 പുരുഷ ടി20, കൂടാതെ പെണ്‍കുട്ടികളുടെ അണ്ടർ-15, അണ്ടർ-19, അണ്ടർ-23 വിഭാഗങ്ങളിലെ എലൈറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടൂർണമെന്‍റുകളാണ് ഈ സീസണില്‍ കേരളത്തിലേക്ക് എത്തുന്നത്.