
കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷികള്‍ നിലനിർത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.
മുംബൈ ഇന്ത്യൻസിനെതിരെ നേടിയ വിജയത്തോടെ നേരിയ പ്രതീക്ഷകള്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കുള്ളത്.
നിർണായക പോരില്‍ ഇതിനകം പുറത്തായ മുംബൈയോട് നാല് വിക്കറ്റിന്റെ വിജയമാണ് കൊല്‍ക്കത്ത നേടിയത്. 148 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കെകെആർ 18.5 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും മനീഷ് പാണ്ഡെ (45), റോവ്മാൻ പവല്‍ (40) എന്നിവരുടെ പ്രകടനമാണ് കെകെആറിനെ തുണച്ചത്. ഇരുവരും അടുത്തടുത്ത ഓവറില്‍ പുറത്തായെങ്കിലും റിങ്കു സിംഗും അനുകുല്‍ റോയിയും കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു.
മുംബൈക്കായി കോര്ബിൻ ബോഷ് രണ്ട് വിക്കറ്റുകള്‍ നേടി. കെകെആര്‍ ഇപ്പോള്‍ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ്.







