play-sharp-fill
നിക്ഷേപ തട്ടിപ്പ്; റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ്  കമ്പനിക്കെതിരെ 2 കേസ് കൂടി.

നിക്ഷേപ തട്ടിപ്പ്; റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് കമ്പനിക്കെതിരെ 2 കേസ് കൂടി.

സ്വന്തം ലേഖിക 

കണ്ണൂർ: കണ്ണൂർ ആസ്ഥാനമായുള്ള റോയൽ ട്രാവൻകൂർ ഫാർമേഴ്സ് കമ്പനിക്കെതിരെ വീണ്ടും രണ്ട് കേസുകൾ കൂടി. കണ്ണൂരിലെ നിതിൻ മോഹൻ എന്നിവരുടെ പരാതിയിലാണ് തോർത്തല്ലി സ്വദേശിയായ കമ്പനിയുടെ എംഡി രാഹുൽ ചക്രപാണിയുടെയും, ചെയർമാൻ ടോണി, മാനേജരായ സിജോയ്, ഗീതു, ജനറൽ മാനേജർ ഹേമന്ത് എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്‌.

 

നിതിൻ കമ്പനിയിൽ 3 ലക്ഷം രൂപയും, മോഹനൻ പത്തുലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. കണ്ണൂർ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് എതിർവശത്താണ് റോയൽ ട്രാവൻകൂർ കമ്പനി പ്രവർത്തിക്കുന്നത്. കുറച്ചുകാലമായി സ്ഥാപനത്തിനെതിരെ നിരന്തരം പരാതി ഉയർന്നിരുന്നു. ലക്ഷങ്ങൾ തട്ടിയെടുത്തത് കാണിച്ച് നിരവധിപേർ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിക്ഷേപകർ പണം തിരികെ ചോദിച്ച് എത്തിയതോടെ ഇന്നലെ രാവിലെ നൂറോളം ജീവനക്കാർ ഓഫീസിൽ പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് എത്തി എംഡി രാഹുൽ ചക്രപാണിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിക്ക് 83 ശാഖകൾ ഉണ്ട്. ഇതിൽ പലതും ഇപ്പോൾ പൂട്ടിക്കിടക്കുകയാണെന്ന് നിക്ഷേപകർ പറയുന്നു.