ആലപ്പുഴ ബീച്ചിൽ ഐഎൻടിയുസി പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു; പ്രതി പിടിയിൽ;  ​ജോലി സംബന്ധമായ സാമ്പത്തികപ്രശ്നമാണ്​ തർക്കത്തിൽ കലാശിച്ചതെന്ന് പൊലീസ്

ആലപ്പുഴ ബീച്ചിൽ ഐഎൻടിയുസി പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു; പ്രതി പിടിയിൽ; ​ജോലി സംബന്ധമായ സാമ്പത്തികപ്രശ്നമാണ്​ തർക്കത്തിൽ കലാശിച്ചതെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ ഐ എൻ ടി യു സി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക്​ കുത്തേറ്റു. ആലപ്പുഴ പള്ളിപ്പുരയിടം ബീച്ച്​ വാർഡ്​ നരേന്ദ്രനാണ്​ (54) കുത്തേറ്റത്​. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു.

ആലപ്പുഴ റെയിൽവേ സ്​റ്റേഷൻ അരഷർകടവ്​ ആൻഡ്രൂസാണ്​ (64) കുത്തിയത്​. ഇയാളെ സൗത്ത്​ പൊലീസ്​ കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചക്ക്​ 2.30നാണ്​ സംഭവം. ​ജോലി സംബന്ധമായ സാമ്പത്തികപ്രശ്നമാണ്​ തർക്കത്തിൽ കലാശിച്ചത്​. തുടർന്ന്​ സമീപത്തെ കടയിൽനിന്ന്​ കത്തിയെടുത്ത്​ ആൻഡ്രൂസ്​ നരേ​ന്ദ്രന്‍റെ വയറ്റിൽകുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group