മാനസിക സമ്മര്‍ദ്ദം; ഡിവൈഎഫ്‌ഐ നേതാവും സംഘവും പീഡിപ്പിച്ച പതിനാറുകാരി കേരളം വിടുന്നു; മാറ്റുന്നത് പോണ്ടിച്ചേരിയിലേക്ക്; ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ തിങ്കാളാഴ്ച കുടുംബത്തിന് കൈമാറും
സ്വന്തം ലേഖിക
തിരുവനന്തപുരം: മലയിന്‍കീഴില്‍ ഡിവൈഎഫ്‌ഐ നേതാവും സംഘവും ബലാത്സംഗം ചെയ്ത പതിനാറുകാരി കേരളം വിടുന്നു.
അമ്മൂമ്മയുടെ നാടായ പോണ്ടിച്ചേരിയിലേക്ക് പോകാനാണ് തീരുമാനം. അറസ്റ്റിലായ ഡിവൈഎഫ്‌ഐ വിളവൂര്‍ക്കല്‍ പ്രസിഡന്‍റ് ജിനേഷ് ജയന്‍റെ ലഹരി ഇടപാടുകളെക്കുറിച്ച് വിവരം കിട്ടിയെങ്കിലും കൃത്യമായ തെളിവില്ലാത്തതിനാല്‍ കേസെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഞ്ചാവ് ബോയ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചാണ് ജിനേഷും മറ്റ് ഏഴു പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം.
ആളില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു എട്ട് അംഗ സംഘത്തിന്‍റെ രണ്ട് വര്‍ഷത്തോളമായുള്ള പീഡനം. പെണ്‍കുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ജിനേഷ് മൊബൈലിലും പകര്‍ത്തി.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ തിങ്കാളാഴ്ച കുടുംബത്തിന് കൈമാറും. മാനസിക സമ്മര്‍ദ്ദം കാരണം അമ്മൂമ്മയുടെ വീടായ പോണ്ടിച്ചേരിയിലേക്ക് മാറ്റാനാണ് തീരുമാനം.
ജിനേഷ് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയെങ്കിലും ലഹരി ഉത്പന്നങ്ങള്‍ കണ്ടെത്താത്തതിനാല്‍ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് വിശദീകരണം. ഡിവൈഎഫ്‌ഐയുടെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നു ജിനേഷ്
വിവാഹിതരായ നിരവധി സ്ത്രികള്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും ജിനേഷിന്‍റെ മൊബൈലിലുണ്ട്. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ അതിനും കേസില്ല. മാരകായുധങ്ങളുടെ ഫോട്ടോയും മൊബൈലിലുണ്ട്.
ബര്‍ത്ത് ഡേ കേക്ക് ജിനേഷ് മാരകായുധം കൊണ്ട് മുറിക്കുന്ന ഫോട്ടോയും പുറത്തുവന്നു. വധശ്രമക്കേസിലെ പ്രതിയാണ് ഡബിള്‍ എംഎയുള്ള ജിനേഷ്. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശാനുസരണം അന്വേഷണസംഘം വിപുലീകരിച്ച് തുടരന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.