play-sharp-fill
ഐഎന്‍ടിയുസിയുമായുള്ള പ്രശ്നം പരിഹരിച്ചു;  കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമെന്ന് കെ സുധാകരന്‍; പ്രതികരണം വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ

ഐഎന്‍ടിയുസിയുമായുള്ള പ്രശ്നം പരിഹരിച്ചു; കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമെന്ന് കെ സുധാകരന്‍; പ്രതികരണം വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐ.എന്‍.ടി.യു.സിയുമായുള്ള തര്‍ക്കം പരിഹരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.


ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവിഭാജ്യ ഘടകമാണെന്നും കെ.സുധാകരന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ സ്വന്തമാണെന്ന് സതീശന്‍ പറഞ്ഞിരുന്നതായി സുധാകരന്‍ വ്യക്തമാക്കി. തര്‍ക്കമുണ്ടാക്കിയത് മാദ്ധ്യമങ്ങളാണ്, കേരളത്തില്‍ ഐ. എന്‍.ടി.യു.സി പ്രവര്‍ത്തനം മാതൃകാപരമാണെന്നും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ കോട്ടയം ഡി.സി.സി അധിക്ഷന്‍ നാട്ടകം സുരേഷിനോട് വിശദീകരണം തേടുമെന്നും സുധാകരന്‍ അറിയിച്ചു.
കെ വി തോമസുമായി വ്യക്തിപരമായി നല്ല ബന്ധമാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

ചങ്ങനാശേരിക്ക് പിന്നാലെ കഴക്കൂട്ടത്തും പ്രതിപക്ഷ നേതാവിനെതിരെ ഐ.എന്‍.ടി.യു.സി പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് തര്‍ക്കം കെ.പി.സി.സി ഗൗരവത്തിലെടുത്തത്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകളില്‍ വ്യക്തത വേണമെന്ന് ഐ.എന്‍.ടി.യു.സിയും കെ.പി.സി.സി നേത്യത്വത്തോട് ആവശ്യപ്പെട്ടിരുന്നു.