തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്ററിൽ ജൂൺ 13ന് വിവിധ തസ്തികകളിൽ അഭിമുഖം
തിരുവനന്തപുരം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജൂൺ 13ന് വിവിധ തസ്തികകളിൽ അഭിമുഖം നടക്കും.
അസിസ്റ്റന്റ് ബിസിനസ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ), ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ (സ്ത്രീകൾ/പുരുഷന്മാർ), സ്റ്റുഡന്റ് കൗൺസിലർ (സ്ത്രീകൾ), ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ), എസ്ഇഒ എക്‌സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ) എന്നീ തസ്തികകളിലാണ് അഭിമുഖം.
പ്രായപരിധി 35 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസിസ്റ്റന്റ് ബിസിനസ് മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ, സ്റ്റുഡന്റ് കൗൺസിലർ എന്നീ തസ്തികകൾക്ക് ബിരുദവും ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, എസ് ഈ ഒ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകൾക്ക് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 0471 2992609, 8921916220