മോഷണശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു; ഇയാളെ അറിയാവുന്നവർ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
ചങ്ങനാശേരി: പരിക്കേറ്റ ചികിത്സയിലിരുന്ന ഇതര സംസ്‌ഥാന മോഷ്‌ടാവ് മരിച്ചു.
മോഷ്‌ടിക്കാന്‍ എത്തിയപ്പോള്‍ പിടികൂടുന്നതിനിടയില്‍ ഉണ്ടായ മല്‍പിടിത്തത്തില്‍ തലയടിച്ചു വീണു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്. ഇയാളുടെ മേല്‍വിലാസം ലഭ്യമല്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ അറിയാവുന്നവർ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്
എസ്.എച്ച്.ഓ ത്രിക്കൊടിത്താനം: 9497947153
എസ്.ഐ ത്രിക്കൊടിത്താനം:
9497980352
ത്രിക്കൊടിത്താനം
പോലീസ് ഫേഷൻ : 04812 440200
സംഭവത്തെക്കുറിച്ചു നാട്ടുകാരും പോലീസും പറയുന്നതിങ്ങനെ. ഒരാഴ്‌ച മുൻപ് മാടപ്പള്ളി പുന്നക്കുന്നിലെ വീട്ടില്‍ പുലര്‍ച്ചെ നാലോടെയാണു വീട്ടുകാര്‍ മോഷ്‌ടാവിനെ പിടികൂടിയത്. വീടിനു പിറകില്‍ ശബ്‌ദംകേട്ടു വീട്ടമ്മ കതകു തുറന്നപ്പോള്‍ ഇരുമ്പ് പൈപ്പുമായി നില്‍ക്കുന്ന ഇതര സംസ്ഥാനക്കാരനെ കണ്ടു. ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ വീട്ടമ്മ ബഹളം വച്ചു. മക്കളും സമീപ വാസികളും ഓടിക്കൂടിയതോടെ മോഷ്‌ടാവ് കത്തി എടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടയില്‍ ഉണ്ടായ മല്‍പ്പിടിത്തത്തില്‍ ഇയാള്‍ തലയടിച്ചു വീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നു തൃക്കൊടിത്താനം പോലീസ് സ്‌ഥലത്തെത്തി മോഷ്‌ടാവിനെ കോട്ടയംമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മോഷ്‌ടാവ് എത്തിയ വീട്ടിലെ രണ്ടുപേര്‍ ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ ഇതര സംസ്‌ഥാനക്കാരനൊപ്പം ആശുപത്രിയില്‍ നില്‍ക്കുകയും ചെയ്‌തു. തുടര്‍ന്നു ഫോണ്‍ നമ്പരും മറ്റും നല്‍കിയാണു മടങ്ങിയത്.
മരണത്തെത്തുടര്‍ന്ന് മോഷണശ്രമം നടന്ന വീട്ടിലെ യുവാക്കളെ വിശദീകരണം തേടാന്‍ തൃക്കൊടിത്താനം പോലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.