നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഉണ്ടോ… തിരിച്ചറിയാം ഈ 10 ലക്ഷണങ്ങളിലൂടെ ; ഇന്റര്‍നെറ്റ് ആസക്തി തിരിച്ചറിയൂ… നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തു
സ്വന്തം ലേഖകൻ
ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം, ദൈനംദിന ജീവിതത്തില്‍ കാര്യമായ തകരാറുകളിലേക്ക് നയിക്കുന്ന ഒരു പെരുമാറ്റ വൈകല്യമാണ്. എന്ത് സംശയം തോന്നിയാലും അത് ഉടന്‍ തന്നെ ഇന്റര്‍നെറ്റില്‍ പരതുന്നവരാണ് അധികവും. ഇന്റര്‍നെറ്റ് അഡിക്ഷന്‍ മനസിലാക്കുന്നതിനും അത് കൈകാര്യം ചെയ്യുന്നതിനും ഈ അടയാളങ്ങള്‍ തിരിച്ചറിയുന്നതും നിര്‍ണായകമാണ്.ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തും. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അത് നിങ്ങളുടെ ഇന്റര്‍നെറ്റ് ആസക്തിയെ എത്രയും വേഗം ചികിത്സിക്കാന്‍ സഹായിക്കും.
നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഉണ്ടെന്നതിന്റെ 10 ലക്ഷണങ്ങള്‍:
Whatsapp Group 1 | Whatsapp Group 2 |Telegram Group
1. ഏത് സമയത്തും ഇന്റര്‍നെറ്റിനെക്കുറിച്ച് ആലോചിക്കുന്നു. ഓഫ്‌ലൈന്‍ ടാസ്‌ക്കുകള്‍ക്കിടയിലും നിങ്ങളുടെ മനസ്സ് പലപ്പോഴും നെറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു.
2. ഇന്റര്‍നെറ്റില്‍ ചെലവിടുന്ന സമയം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതും ഇന്റര്‍നെറ്റ് അഡിക്ഷന്റെ ലക്ഷണമാണ്.
3. വ്യക്തിപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും വിട്ടുനില്‍ക്കുക. നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗം വീട്ടുജോലികള്‍, ജോലി, അല്ലെങ്കില്‍ വിദ്യാഭ്യാസം എന്നിവയെ ബാധിക്കുന്നുവെങ്കില്‍ അതും അഡിക്ഷന്റെ ലക്ഷണമാണ്.
4. നെറ്റ് ലഭ്യമല്ലാതിരിക്കുന്ന സമയത്ത് അസ്വസ്ഥതയോ വിഷാദമോ അനുഭവപ്പെടുന്നത് ഇന്റര്‍നെറ്റ് ആസക്തിയുടെ വ്യക്തമായ സൂചനയാണ്.
5. മറ്റേതെങ്കിലും വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായോ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനായോ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അത് നെഗറ്റീവായ കാര്യമാണ്. ഇത് ഇന്റര്‍നെറ്റ് അഡിക്ഷന്റെ ലക്ഷണമായി കണക്കാക്കുന്നു.
6. നിങ്ങള്‍ ഓണ്‍ലൈനില്‍ എത്ര സമയം ചെലവഴിക്കുന്നുവെന്നോ നിങ്ങളുടെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ കള്ളം പറയുന്നത് ആസക്തിയുടെ മറ്റൊരു ലക്ഷണമാണ്.
7. നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗം പ്രിയപ്പെട്ടവരുമായി തര്‍ക്കങ്ങളിലേക്കോ പ്രശ്‌നങ്ങളിലേക്കോ നയിക്കുകയും യഥാര്‍ത്ഥ ജീവിത ബന്ധങ്ങളെക്കാള്‍ ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നുവെങ്കില്‍, അത് ആസക്തിയുടെ ലക്ഷണമാണ്.
8. അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം മൂലം കണ്ണിന് ബുദ്ധിമുട്ട്, നടുവേദന, അല്ലെങ്കില്‍ ഉറക്ക അസ്വസ്ഥതകള്‍ തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നത് ആസക്തിയുടെ വ്യക്തമായ സൂചനയാണ്.
9. നിങ്ങള്‍ ഒരിക്കല്‍ ആസ്വദിച്ച പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം നഷ്ടപ്പെടുന്നതും ഇന്റര്‍നെറ്റിനായി മറ്റെല്ലാ വിനോദങ്ങളെയും ഉപേക്ഷിക്കുന്നതും ഇന്റര്‍നെറ്റ് അഡിക്ഷന്റെ ലക്ഷണമാണ്.
10. സംതൃപ്തിക്കായി കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കേണ്ടി വരുന്നത് ആസക്തിയുടെ ലക്ഷണമാണ്. ഓരോ ദിവസം കൂടും തോറും ഇന്റര്‍നെറ്റ് ഉപയോഗം കൂടിവരുന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് ദോഷമാണെന്ന് അറിഞ്ഞിട്ടും വീണ്ടും ഉപയോഗിക്കുന്നത് ആസക്തിയുടെ ലക്ഷണമാണ്.
ഈ അടയാളങ്ങള്‍ തിരിച്ചറിയുകയും അവ പരിഹരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും.