ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്ന് കുട്ടികളുടേതടക്കം അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരെ കോടതി റിമാൻഡ്ചെയ്തു.കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്ന്  നിരവധി അശ്ലീല ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്ന് കുട്ടികളുടേതടക്കം അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരെ കോടതി റിമാൻഡ്ചെയ്തു.കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്ന് നിരവധി അശ്ലീല ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.

സ്വന്തം ലേഖകൻ

മലപ്പുറം: പെരുവള്ളൂര്‍ വലക്കണ്ടിയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിയായ ഹാജിയാര്‍പള്ളി സ്വദേശി മുഹമ്മദ് ഹസീമിനെ (20) തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടര്‍ വിപിൻ വി പിള്ളയാണ് അറസ്റ്റ് ചെയ്തത്.

സൈബര്‍സെല്ലില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുന്ന ഇയാളെ പോലീസ് ക്യാമ്ബസിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്ന് സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ നിരവധി അശ്ലീല ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം വിപില്‍ദാസ് ജൂണ്‍ മൂന്നുവരെ റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ ഇന്റര്‍നെറ്റ് സൈറ്റുകളില്‍ നിന്ന് അശ്ലില ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പലര്‍ക്കായി അയച്ചു നല്‍കുകയും ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസ് ഇൻസ്പെക്ടര്‍ കെ ടി ശ്രീനിവാസൻ അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്റ് ചെയ്തു.

എ ആര്‍ നഗര്‍ സ്വദേശി അബ്ദുല്‍ സലാം (26)നെയാണ് റിമാന്റ് ചെയ്തത്. ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ എത്തിയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെതടക്കം നിരവധി അശ്ലീല വീഡിയോകള്‍ ഇയാളില്‍ നിന്ന് പിടികൂടിയ മൊബൈല്‍ ഫോണില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Tags :