ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോട്ടയം ഇലക്ട്രിക്കൽ സർക്കിളിൽ പരാതി പരിഹാര സെൽ പ്രവർത്തനമാരംഭിച്ചു
കോട്ടയം : ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ഇലക്ട്രിക്കൽ സർക്കിളിൽ പരാതി പരിഹാര സെൽ ആരംഭിച്ചു.
ഇനി കെഎസ്ഇബിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ജില്ലക്കുള്ളിൽ തന്നെ ഓരോ ഉപഭോക്താവിനും പരാതി പരിഹാര സെൽ വഴി സൗകര്യമൊരുക്കുന്നു.
കോട്ടയത്ത് നടന്ന ചടങ്ങ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജയൻ കെ കെ അധ്യക്ഷനായി.
പള്ളം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജി പ്രഭാകരൻ വിഷയാവതരണം നടത്തി.
Third Eye News Live
0