play-sharp-fill
വിഷു- ഈസ്റ്റര്‍ തിരക്ക്; ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ച് സ്വകാര്യ അന്തര്‍ സംസ്ഥാന ബസുകള്‍; ബംഗളൂരു- കേരള റൂട്ടില്‍ സ്വകാര്യ ബസ് കൊള്ള

വിഷു- ഈസ്റ്റര്‍ തിരക്ക്; ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ച് സ്വകാര്യ അന്തര്‍ സംസ്ഥാന ബസുകള്‍; ബംഗളൂരു- കേരള റൂട്ടില്‍ സ്വകാര്യ ബസ് കൊള്ള

സ്വന്തം ലേഖകൻ

മലപ്പുറം: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനുകളില്‍ വിഷു- ഈസ്റ്റര്‍ തിരക്ക് മൂലം ടിക്കറ്റില്ലാത്ത സാഹചര്യം മുതലെടുത്ത് സ്വകാര്യ അന്തര്‍ സംസ്ഥാന ബസുകള്‍ ടിക്കറ്റ് നിരക്ക് ഇരട്ടിലേറെയാക്കി.


ഏപ്രില്‍ 14ന് അംബേദ്കര്‍ ജയന്തി അവധിയായതിനാല്‍ 13ന് നാട്ടിലേക്ക് തിരിക്കാനാണ് മിക്കവരുടെയും ശ്രമം. ഈ ദിവസമാണ് ടിക്കറ്റ് നിരക്ക് ഏറ്റവും കൂടുതല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്,​ കൊച്ചി, തിരുവന്തപുരം റൂട്ടുകളിലെല്ലാം ടിക്കറ്റ് നിരക്ക് ഇരട്ടിയോ അതിലധികമോ ആണ്. ബസ് പുറപ്പെടുന്ന സമയം വച്ച്‌ നിരക്ക് വീണ്ടും കൂടും.

ബംഗളൂരു – കോഴിക്കോട് എ.സി സ്ലീപ്പറിന് 2,​000 രൂപ നല്‍കണം. സാധാരണ 1,​000 രൂപ മതി. 800 രൂപയായിരുന്ന എ.സി സെമി സ്ലീപ്പറിനിപ്പോള്‍ 1,​600 രൂപയാണ്. തിരുവനന്തപുരത്തേക്ക് എ.സി സ്ലീപ്പര്‍ 1700ല്‍ നിന്ന് 3650 രൂപയാക്കി.

കെ.എസ്.ആര്‍.ടി.സിയും കര്‍ണാടക ആര്‍.ടി.സിയും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും 13ന് ടിക്കറ്റ് ലഭ്യമല്ല. കെ.എസ്.ആര്‍.ടി.സിയില്‍ തത്കാലാണ് ബാക്കി. സ്പെഷ്യലടക്കം 41 സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സിയും 32 സര്‍വീസുകള്‍ കര്‍ണാടകവും നടത്തുന്നുണ്ട്.

റൂട്ട്, നിലവിലെ നിരക്ക്,

സാധാരണ നിരക്ക്

ബംഗളൂരു – കൊച്ചി

എ.സി സ്ലീപ്പര്‍ – 3,​650- 3,​900 – 1,​290- 1,​350

എ.സി സെമി സ്ലീപ്പര്‍ – 2,​700- 3,​360 – 1,000 – 1,200

ബംഗളൂരു- തിരുവനന്തപുരം

എ.സി സ്ലീപ്പര്‍ – 3,​650 – 3,​950 – 1,​600 – 1,​700

എ.സി സെമി സ്ലീപ്പര്‍- 2,​350 – 2,​700 – 1,​300 – 1,​400

കെ.എസ്.ആര്‍.ടി.സി

ബംഗളൂരു- തിരുവനന്തപുരം

എ.സി മള്‍ട്ടി ആക്സില്‍: 1,​463 -1,​519

സൂപ്പര്‍ എക്സ്പ്രസ്: 962

സ്വിഫ്റ്റ് എ.സി സ്ലീപ്പര്‍: 1,​727 – 2,​156

ബംഗളൂരു- കോഴിക്കോട്

എ.സി മള്‍ട്ടി ആക്സില്‍: 724

സൂപ്പര്‍ എക്സ്പ്രസ്: 452-500

സൂപ്പര്‍ ഡിലക്സ് : 553

ബംഗളൂരു – കൊച്ചി

എ.സി മള്‍ട്ടി ആക്സില്‍: 1,​106-1,​134

സൂപ്പര്‍ എക്സ്പ്രസ്: 702

സൂപ്പര്‍ ഡിലക്സ് : 884

സ്വിഫ്റ്റ് എസി സ്ലീപ്പര്‍: 1,​551

കര്‍ണ്ണാടക ആര്‍.ടി.സി

ബംഗളൂരു- കോഴിക്കോട്

എ.സി സ്ലീപ്പര്‍: 1,​195

ഐരാവത് : 891- 1,​130

രാജഹംസ: 851

ബംഗളൂരു- കൊച്ചി

എ.സി സ്ലീപ്പര്‍: 1,​674- 2,​200

ഐരാവത്: 1,​393-1,​636

രാജഹംസ: 851

ബംഗളൂരു – തിരുവനന്തപുരം

ഐരാവത് – 1,​582-1,​882