play-sharp-fill
ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസറുടെ ആത്മഹത്യ വഴിത്തരിവിൽ; ഗർഭഛിദ്രം നടത്താൻ മരുന്നുവാങ്ങി നൽകിയത് രമ്യാ, കൂട്ടുപ്രതികളായ രണ്ടുപേരുടെ അറസ്റ്റിൽ പോലീസിന് കിട്ടിയത് നിർണായക വിവരങ്ങൾ, കേസിൽ ടാറ്റു മാഫിയക്കും പങ്കെന്ന് സൂചന, ഒന്നാം പ്രതി അന്വേഷണവുമായി സഹകരിക്കാത്തതിനാൽ രണ്ടാം കസ്റ്റഡി, സത്യം പറയിപ്പിക്കാൻ കച്ചക്കെട്ടി പോലീസ്

ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസറുടെ ആത്മഹത്യ വഴിത്തരിവിൽ; ഗർഭഛിദ്രം നടത്താൻ മരുന്നുവാങ്ങി നൽകിയത് രമ്യാ, കൂട്ടുപ്രതികളായ രണ്ടുപേരുടെ അറസ്റ്റിൽ പോലീസിന് കിട്ടിയത് നിർണായക വിവരങ്ങൾ, കേസിൽ ടാറ്റു മാഫിയക്കും പങ്കെന്ന് സൂചന, ഒന്നാം പ്രതി അന്വേഷണവുമായി സഹകരിക്കാത്തതിനാൽ രണ്ടാം കസ്റ്റഡി, സത്യം പറയിപ്പിക്കാൻ കച്ചക്കെട്ടി പോലീസ്

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം വഴിത്തിരിവിലേക്ക്.

പെൺകുട്ടിയുടെ ഗർഭഛിദ്രം നടത്തുന്നതിനുള്ള മരുന്ന് വാങ്ങി നൽകിയതുൾപ്പെടെ പ്രതിയെ സഹായിച്ചത് കരകുളം കിഴക്കേല വാർഡിൽ അമ്മൻ കോവിലിന് സമീപം മണലിത്തല സദനം വീട്ടിൽ രമ്യാ ഗോപനാണെന്നാണ് കണ്ടെത്തി.


ആനയറ കടകംപള്ളി എം.സി.സി ലെയിനിൽ വാടകയ്ക്ക് താമസിക്കുന്ന വിശാഖ് എന്ന കിച്ചുവിനേയും രമ്യയേയും കുന്നുകുഴിയിലെ സ്റ്റുഡിയോയിൽ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതി ജി.ബി. രമ്യാ ഗോപൻ (33), മൂന്നാം പ്രതി വിശാഖ് എന്ന കിച്ചു (26) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ഇവരിൽനിന്നാണ് നിർണായക വിവരങ്ങൾ പോലീസിന് കിട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൂജപ്പുര പൊലീസെടുത്ത കേസ് വഴിത്തിരിവിലേക്ക്. രണ്ടു പേർ കൂടി കേസിൽ അറസ്റ്റിലായതോടെയാണ് ഇത്. കൂട്ടുപ്രതികളായ രണ്ടാം പ്രതി ജി.ബി. രമ്യാ ഗോപൻ (33), മൂന്നാം പ്രതി വിശാഖ് എന്ന കിച്ചു (26) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

ജൂലൈ 9 വരെ രമ്യയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും വിശാഖിനെ പൂജപ്പുര ജില്ലാ ജയിലിലേക്കുമാണ് റിമാൻഡ് ചെയ്തത്. കേസിൽ ടാറ്റു മാഫിയയ്ക്ക് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.

ഒന്നാം പ്രതി നെടുമങ്ങാട് സ്വദേശി ബിനോയി (21) യെ കോടതി വീണ്ടും 2 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. നേരേത്തേ 2 ദിവസം കസ്റ്റഡി നൽകിയിട്ടും പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പൂജപ്പുര പോലീസിന്റെ രണ്ടാം കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.

പ്രതി പെൺകുട്ടിയെ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ച സ്ഥലങ്ങൾ, ഗർഭച്ചിദ്രത്തിന് വിധേയമാക്കിയ സ്ഥലം, ഗർഭചിദ്ര മരുന്ന് നൽകിയ മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ എത്തിച്ച് ഉള്ള തെളിവു ശേഖരണം, സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കൽ എന്നീ ആവശ്യങ്ങൾക്ക് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൂജപ്പുര പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളായ 363 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിയമാനുസൃത രക്ഷാകർത്തൃത്വത്തിൽ നിന്ന് തട്ടി കൊണ്ടു പോകൽ, 354 (ഡി) പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് സമ്പർക്കം ഉണ്ടാക്കുകയും ഇന്റർനെറ്റ് ഉപയോഗിക്കുന്നത് നിരീക്ഷിക്കുകയും ചെയ്തുള്ള പൂവാല ശല്യം, 376(1) ബലാത്സംഗം, 312 ഗർഭം അലസിപ്പിക്കൽ , 306 ആത്മഹത്യാ പ്രേരണ, പോക്‌സോ നിയമത്തിലെ 6 വകുപ്പുകൾ എന്നിവ ചുമത്തിയുള്ള റിമാന്റ് റിപ്പോർട്ട് അംഗീകരിച്ചു കൊണ്ടാണ് പ്രതികൾക്കെതിരെയുള്ള നടപടി.

തലസ്ഥാന നഗരത്തിലെ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ജൂൺ 10നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി 17 ന് മരിച്ചു. ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ ആയിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ ബിനോയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. 2 മാസം മുമ്പ് ഇയാൾ ഉപേക്ഷിച്ചു പോയി. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവെഴ്സ് ഉണ്ടായിരുന്നു. ഇത് അവസാനിച്ചതോടെ പെൺകുട്ടിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായെന്നാണ് വീട്ടുകാരും കൂട്ടുകാരും പറയുന്നത്. ഈ കേസിലാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത്.