cഇന്ന് ഉത്രാടപാച്ചിൽ: ഓണ സാധനങ്ങൾ വാങ്ങാനുള്ള തിരക്ക്:കൊച്ചി രാജവംശത്തിലെ പിന്മുറക്കാരായ സ്ത്രീകൾക്കു നൽകുന്ന ഉത്രാടക്കിഴി ഇന്നു കോട്ടയം ജില്ലാ കളക്ടർ ജോൺ വി.സാമുവൽ വയസ്കര രാജഭവനിലെത്തി പരേതനായ എ.ആർ.രാജരാജവർമയുടെ ഭാര്യ സൗമ്യവതി തമ്പുരാട്ടിക്ക് കൈമാറും.
സ്വന്തം ലേഖകൻ
കോട്ടയം : ഇന്ന് ഉത്രാടം, തിരു വോണസദ്യവട്ടത്തിനുള്ള സാധ നങ്ങൾ വാങ്ങുന്നതിനുള്ള നെട്ടോട്ടം ഇന്നു രാവിലെ തുട ങ്ങുകയായി. രാത്രി വൈകിയും ചന്തകളിലും കടകളിലും തിരക്കനുഭവപ്പെടും.
വിവിധ വിപണന മേളകളും സജി വമാണ്. കുടുംബസമേതം വാഹനങ്ങളിൽ നഗരത്തിലിറങ്ങിയവരുടെ തിരക്കുകൊണ്ട് തെരുവുകൾ ഇന്നലെ വീർപ്പുമുട്ടി. പല സ്ഥലങ്ങളിലും പൊലീസിനു നിയന്ത്രിക്കാനാവുന്നതിലും അധികമായിരുന്നു
ഗതാഗതക്കുരുക്കും തിരക്കും. നാളെ തിരുവോണം ആയതിനാൽ വിവിധ ഇടങ്ങളിൽ നിന്നു വീട്ടിലെ ത്താനുള്ളവരുടെ തിരക്കും ബസ് സ്റ്റാൻഡുകളിൽ അനുഭവപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്രാടക്കിഴി ഇന്നുകൈമാറും
ഉത്രാടക്കിഴി ഇന്നു കൈമാറും. കൊച്ചി രാജവംശത്തിലെ പിന്മുറക്കാരായ സ്ത്രീകൾക്കു നൽകുന്നതാണ് ഉത്രാടക്കിഴി. 1001 രൂപയുടെ നാണയങ്ങൾ കലക്ടർ ജോൺ വി.സാമുവൽ വയസ്കര രാജഭവനിലെത്തി പരേതനായ എ.ആർ.രാജരാജവർമയുടെ ഭാര്യ സൗമ്യവതി തമ്പുരാട്ടിക്കാ ണ് കൈമാറും.
മുൻപ് 15 രൂപ യാണ് നൽകിയിരുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോഴാണ് തുക വർധിപ്പിച്ചത്. ജില്ലയിൽ ഒരാൾ മാത്രമാണ് ഉത്രാടക്കിഴിയുടെ അവകാശി. കൊച്ചി
രാജകുടുംബാംഗങ്ങളിലെ സ്ത്രീകൾക്കു രാജവാഴ്ചക്കാലത്ത് ഓണത്തിനു പുതുവസ്ത്രം വാങ്ങാൻ നൽകിവന്നതാണ് ഉത്രാടക്കിഴി. കൊച്ചി രാജാക്കന്മാരിൽ ഒരാൾ ഏർപ്പെടുത്തിയ എൻഡോ വ്മെന്റാണിത്.
തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ കിഴി നൽകുന്ന ചുമതല സർക്കാരിനായി.
പൊടിപൊടിച്ച് ഉപ്പേരിക്കച്ചവടം
അത്തം മുതൽ ഇന്നലെ വരെയുള്ള ദിവസം കൊണ്ടു ജില്ലയിൽ വിറ്റഴിഞ്ഞത് ഏകദേശം 8 കോടി രൂപയുടെ നേന്ത്രക്കായ ഉപ്പേരി. വർഷം മുഴുവനും ചിപ്സിന് ആരാധ കരുണ്ടെങ്കിലും വിപണി തിളയ്ക്കുന്നത് ഓണക്കാലത്തു തന്നെ. ചി ങ്ങമാസമാണു ചിപ്സ് വിൽപനയുടെ മാസം.
എങ്കിലും, കച്ചവടം പൊടിപൊ
ടിക്കുന്നത് ഓണത്തോടനുബന്ധിച്ച ദിവസങ്ങളിലാണ്. പ്രത്യേകി ച്ചും, തിരുവോണത്തിനു മുൻപുള്ള ദിവസങ്ങൾ.
പലവ്യഞ്ജന – പച്ചക്കറി മാർ ക്കറ്റുകൾ തിരക്കിൽ മുങ്ങുന്നതും ഇതേ ദിനങ്ങളിൽ തന്നെ. കുടുംബശ്രീ ഓണച്ചന്തകളാണ് വിൽപന യിൽ മുന്നിൽ. ‘ഫ്രഷ് ബൈറ്റ്സ്’ ചിപ്സ്, ശർക്കരവരട്ടി ഉൾപ്പെടെ ബ്രാൻഡ് ചെയ്ത ഉൽപന്നങ്ങളാണ് കൂടുതൽ വിറ്റഴിഞ്ഞത്. ഇന്നു കൂടി ഓണച്ചന്ത ഉണ്ടാകും.