ശക്തമായ മഴയില്‍ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി; ഉടമസ്ഥര്‍ വൈകിട്ട് 6 മണിക്കുള്ളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു’; നടന്‍ ഇന്ദ്രജിത്തിന്റെ പോസ്റ്റില്‍ വിചിത്രമായ പത്രവാര്‍ത്ത കണ്ട കൗതുകത്തിൽ ആരാധകർ
സ്വന്തം ലേഖകൻ
ഇന്ദ്രജിത്ത് പങ്കുവച്ചിരിക്കുന്ന ഒരു പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘ശക്തമായ മഴയയില്‍ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി’ എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പാണ് താരം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
സ്വര്‍ണ നിറത്തിലുള്ള കുടത്തിന്റെ ചിത്രവും പത്രകുറിപ്പിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
”ഓര്‍ക്കാട്ടേരി: കാലാവസ്ഥ വ്യതിയാനം മൂലം ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഓര്‍ക്കാട്ടേരിയിലേക്ക് സ്വര്‍ണ നിറത്തിലുള്ള ഒരു കുടം വീണു കിട്ടിയത്. എവിടെ നിന്നാണ് ഇത് വന്നത് എന്ന് ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. സ്ഫോടക വസ്തു അല്ല എന്ന് ബോംബ് സ്‌ക്വഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പുരാവസ്തുവകുപ്പ് കുടം പരിശോധിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കുടമാണ് ഇത് എന്ന് കണ്ടെത്തിയത്.
ഈ വാര്‍ത്ത അറിഞ്ഞ ജനങ്ങള്‍ ആകെ പരിഭ്രാന്തിയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 6 മണിക്കുള്ളില്‍ ഉടമസ്ഥര്‍ കുടം തങ്ങളുടേതാണ് എന്ന് തെളിയിക്കുന്ന മതിയായ രേഖകളോടെ ഓര്‍ക്കാട്ടേരി പോലീസ് സ്റ്റേഷനില്‍ എത്തേണ്ടതാണ്. ഇല്ലാത്തപക്ഷം പുരാവസ്തുവകുപ്പ് കുടത്തിന്റെ മൂല്യം നിശ്ചയിച്ച് സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നത് ആയിരിക്കും…ഈ തങ്കകുടത്തിന്റെ ഉടമസ്ഥര്‍ നാളെ വൈകിട്ട് 6 മണിക്കുള്ളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു…” എന്നാണ് ഇന്ദ്രജിത്ത് ക്യാപ്ഷനില്‍ എഴുതിയിരിക്കുന്നത്.
അപ്രതീക്ഷിതമായി താരങ്ങളുടെ പോസ്റ്റില്‍ വിചിത്രമായ പത്രവാര്‍ത്ത കണ്ട കൗതുകത്തിലാണ് ആരാധകര്‍. ഈ പത്രക്കുറിപ്പിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
എന്താണ് ഇങ്ങിനെ ഒരു വര്‍ത്തയെന്നു ആരാധകരില്‍ അധികം ആളുകള്‍ക്കും ഇതുവരെ മനസിലായിട്ടില്ല. അതുകൊണ്ട് തന്നെ പല തരത്തിലുള്ള സംശയങ്ങള്‍ ആണ് ആരാധകര്‍ കമറന്റുകളിലൂടെ ചോദിക്കുന്നത്. ‘അടുത്ത സിനിമയുടെ പ്രൊമോഷന്‍ ആയിരിക്കും അല്ലെ, ഓര്‍ക്കാട്ടേരി പോലീസ് സ്റ്റേഷന്‍ ഇല്ലാലോ, എന്തായാലും ഇന്ന് 6 മണി വരെ കാത്തിരിക്കാം, ഏതോ പുതിയ സിനിമയുടെ പ്രൊമോഷന്‍ ആണെന്ന് മനസിലായി, കൂടുതല്‍ ഡീറ്റെയില്‍സ് പറയാമായിരുന്നു. ഇതിപ്പോള്‍ എന്ത് വിശ്വസിക്കും’ എന്നൊക്കെയാണ് ആരാധകരില്‍ പലരും ചോദിച്ചത്.