പിതാവിന്റെ മരണദിനത്തിൽ മകൻ ഒമ്പതു തടവുകാർക്ക് സ്വാതന്ത്ര്യം നേടി കൊടുത്തു;    അത്ഭുതത്തോടെ ജയിൽ മോചനം നേടിയ തടവുകാർ

പിതാവിന്റെ മരണദിനത്തിൽ മകൻ ഒമ്പതു തടവുകാർക്ക് സ്വാതന്ത്ര്യം നേടി കൊടുത്തു;  അത്ഭുതത്തോടെ ജയിൽ മോചനം നേടിയ തടവുകാർ

സ്വന്തം ലേഖകൻ

ആഗ്ര : പിതാവിന്റെ മരണദിനത്തിൽ മകൻ
ഒമ്പതു തടവുകാർക്ക് സ്വാതന്ത്ര്യം നേടി കൊടുത്തു. സാമൂഹ്യപ്രവർത്തകനായ പ്രവേന്ദ്രകുമാർ യാദവ് എന്ന ചെറുപ്പക്കാരനാണ് അച്ഛൻ ശ്രീനിവാസ് യാദവിന്റെ ആറാം ചരമവാർഷികത്തിന് എന്നെന്നും ഓർമ്മിക്കുന്ന വേറിട്ട ഒരു ആദരവ് നൽകണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് പണമില്ലാത്തതിനാൽ ജയിലഴികൾക്കുള്ളിൽ തുടരേണ്ടി വന്നവരെ മോചിപ്പിക്കാൻ തീരുമാനിക്കുന്നത്.

ശിക്ഷാകാലാവധി കഴിഞ്ഞ് കോടതി വിധിച്ച പിഴശിക്ഷ അടയ്ക്കാൻ മാർഗ്ഗമില്ലാതെ വീണ്ടും ജയിലഴികളിൽ കഴിയാൻ വിധിക്കപ്പെട്ട തടവുകാർക്കാണ് പുറംലോകത്തേക്ക് എത്താൻ വഴിതുറന്നത്. പെറ്റികേസുകളിൽ ശിക്ഷിക്കപ്പെട്ട ഒമ്ബത് തടവുകാരുടെ പിഴത്തുകയായ 61,333 രൂപ കെട്ടിവെച്ചത്. ഇതുവരെ കണ്ടിട്ടും കേട്ടിട്ടുപോലുമില്ലാത്ത യുവാവിന്റെ കാരുണ്യത്തെക്കുറിച്ച് ഓർത്ത് അത്ഭുതപ്പെടുകയാണ് ജയിൽ മോചനം നേടിയ തടവുകാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിക്ഷാകാലാവധി കഴിഞ്ഞിട്ടും, പിഴത്തുക അടയ്ക്കാൻ ഗതിയില്ലാതെ ജയിലിൽ കഴിഞ്ഞ 313 തടവുകാരെ, വിവിധ സംഘടനകളുടെ സഹായത്താൽ ഇതുവരെ മോചിപ്പിക്കാൻ കഴിഞ്ഞതായി ആഗ്ര ജയിൽ സൂപ്രണ്ട് ശശികാന്ത മിശ്ര പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകൾ, ഡോക്ടർമാർ, ബിസിനസ്സുകാർ തുടങ്ങിയവരാണ് സഹായവുമായി എത്തിയത്. ഇതുവഴി 21 ലക്ഷം രൂപ പിഴയായി സർക്കാരിലേക്ക് അടച്ചതായും ജയിൽ സൂപ്രണ്ട് അറിയിച്ചു.