46 പേര്‍ കൊല്ലപ്പെട്ടു, എഴുനൂറ് പേര്‍ക്ക് പരിക്ക്..! ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; ജാവാ ദ്വീപില്‍ 5.6 തീവ്രത രേഖപ്പെടുത്തി
സ്വന്തം ലേഖകന്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 46 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മണ്ണിടിച്ചിലുണ്ടാകുകയും ചെയ്തു. പശ്ചിമ ജാവയിലെ സിയാന്‍ജുര്‍ മേഖലയിലാണ് ഭൂചലനത്തിന്റെ കേന്ദ്രം.
ഭൂകമ്പത്തില്‍ ആയിരക്കണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകുമെന്ന് ഹെര്‍മന്‍ വെസ്റ്റ് ജാവയിലെ സിയാന്‍ജൂര്‍ പട്ടണത്തിലെ അഡ്മിനിസ്ട്രേഷന്‍ മേധാവി സുഹര്‍മാന്‍ ബ്രോഡ്കാസ്റ്ററായ കോംപാസ് ടിവിയോട് പറഞ്ഞു. നഗരത്തിലെ കടകള്‍ക്കും ആശുപത്രികള്‍ക്കും ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിനും ഭൂകമ്പത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, സിയാന്‍ജൂരിലെ നിരവധി കെട്ടിടങ്ങള്‍ മേല്‍ക്കൂരകള്‍ തകര്‍ന്ന് തെരുവുകളില്‍ അവശിഷ്ടങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഇരകളുടെ ബന്ധുക്കള്‍ പട്ടണത്തിലെ സയാങ് ഹോസ്പിറ്റലില്‍ ഒത്തുകൂടിയതായും നഗരത്തിന് പുറത്തുള്ള ഗ്രാമവാസികള്‍ ഇനിയും ഉണ്ടാകാമെന്നതിനാല്‍ മരണസംഖ്യ ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും സുഹര്‍മാന്‍ പറഞ്ഞു