ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്; യുക്രൈൻ സമയം വൈകിട്ട് ആറിന് മുൻപ് ഖാർകീവ് വിടണം; ഖാര്‍ക്കീവില്‍ വൻ ആക്രണത്തിന് പദ്ധതിയിട്ട് റഷ്യന്‍ സേന
സ്വന്തം ലേഖിക
കീവ്: എത്രയും പെട്ടെന്ന് ഖാര്‍ക്കീവ് വിടണമെന്ന് യുക്രെയിനിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം.
ഖാര്‍ക്കീവില്‍ റഷ്യന്‍ സേന വമ്പന്‍ ആക്രണത്തിന് പദ്ധതിയിടുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ എംബസി ഇക്കര്യം ട്വിറ്ററലൂടെ വ്യക്തമാക്കിയത്. പിയോഷിന്‍, ബബായേ,ബിസിലിദോവ്‌ക എന്നിവിടങ്ങളിലെവിടെയെങ്കിലും സുരക്ഷിതമായി മാറണമെന്നാണ് എംബസിയുടെ നിര്‍ദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏകദേശം നാലായിരം ഇന്ത്യക്കാരാണ് ഹാര്‍കിവ്, സുമി നഗരങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഖാര്‍കീവില്‍ കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ കൊല്ലപ്പെട്ടിരുന്നു. ബങ്കറില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു നവീന് നേരെ ഷെല്ലാക്രമണമുണ്ടായത്.