play-sharp-fill
ഇന്ത്യൻ ദന്തൽ അസോസിയേഷൻ ദന്തദിന വാരാചരണം നടത്തി.

ഇന്ത്യൻ ദന്തൽ അസോസിയേഷൻ ദന്തദിന വാരാചരണം നടത്തി.

 

സ്വന്തം ലേഖകൻ
വൈക്കം: അന്താരാഷ്ട്ര ദന്ത ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ദന്തൽ അസോസിയേഷൻ തൃപ്പൂണിത്തുറ ബ്രാഞ്ചും വൈക്കം ടൗൺ റോട്ടറി ക്ലബ്ബും സംയുക്തമായി ദന്തദിന വാരാചരണം നടത്തി.

തൃപ്പൂണിത്തുറ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ.സാമുവലിൻ്റെ അധ്യക്ഷതയിൽ കച്ചേരിക്കവലയിൽ നടന്ന യോഗം ചലിച്ചിത്ര പിന്നണിഗായകൻ ജി. ദേവാനന്ദ് ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ ദന്ത അസോസിയേഷൻ നിയുക്ത പ്രസിഡൻ്റ് ഡോ.ആനൂപ്കുമാർ കുട്ടികളിലെ ദന്ത പരിചരണത്തെ സംബന്ധിച്ച് ക്ലാസ്സെടുത്തു.

ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡൻറ് പി.എ.സുധീരൻ, സെക്രട്ടറി ജോയി മാത്യു, ഡി.നാരായണൻ നായർ, ടി.കെ. ശിവപ്രസാദ്, എൻ.കെ. സെബാസ്റ്റ്യൻ, ഡോ. ടിസ, സിറിൽ ജെ.മ oത്തിൽ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group