play-sharp-fill
യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടയേറ്റു; സ്ഥിരീകരിച്ച്‌ കേന്ദ്രമന്ത്രി

യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടയേറ്റു; സ്ഥിരീകരിച്ച്‌ കേന്ദ്രമന്ത്രി

സ്വന്തം ലേഖിക
കീവ്: ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ക്കിടയില്‍, യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മടങ്ങുന്ന വഴിയാണ് സംഭവമുണ്ടായത്. പോളണ്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ്ങാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കീവില്‍ നിന്ന് വന്ന ഒരു വിദ്യാര്‍ഥിക്ക് വെടിയേറ്റതായും ഇതിനേ തുടര്‍ന്ന് പാതിവഴിയില്‍വെച്ച് തിരികെ കൊണ്ടുപോയതായും തനിക്ക് വിവരം ലഭിച്ചതായി കേന്ദ്ര മന്ത്രി വി.കെ. സിങ്ങ് പറഞ്ഞു.

ജീവഹാനിയുണ്ടാകാതെ പരമാവധി പേരെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വി.കെ.സിങ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കിഴക്കന്‍ യുക്രൈനിലെ ഹാര്‍കിവ് നഗരത്തിലെ ജനവാസകേന്ദ്രങ്ങളില്‍ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചലഗേരി സ്വദേശി നവീന്‍ എസ്.ജി.യാണ് മരിച്ചത്. ഹാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു നവീന്‍.