play-sharp-fill
ചെറുപ്പം തൊട്ട് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന സൈനികേഷ് യുക്രൈന്‍ സൈന്യത്തില്‍; റഷ്യക്കെതിരേ തോക്കെടുത്ത് തമിഴ് വിദ്യാർഥി;ഒരു ഇന്ത്യൻ വിദ്യാര്‍ഥി മാത്രമാണ് യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ പങ്കാളിയാകുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍

ചെറുപ്പം തൊട്ട് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന സൈനികേഷ് യുക്രൈന്‍ സൈന്യത്തില്‍; റഷ്യക്കെതിരേ തോക്കെടുത്ത് തമിഴ് വിദ്യാർഥി;ഒരു ഇന്ത്യൻ വിദ്യാര്‍ഥി മാത്രമാണ് യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ പങ്കാളിയാകുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍

സ്വന്തം ലേഖകൻ
ചെന്നൈ: റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ യുക്രൈന്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥി. കോയമ്പത്തൂര്‍ സ്വദേശിയായ 21-കാരന്‍ സൈനികേഷ് രവിചന്ദ്രനാണ് യുക്രൈന്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ ചേര്‍ന്നത്.

2018-ലാണ് സൈനികേഷ് ഹാര്‍കീവിലെ ദേശീയ എയ്‌റോസ്‌പേസ് സര്‍വകലാശാലയില്‍ പഠിക്കാന്‍ യുക്രൈനിലേക്ക് പോയത്. 2022-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി.

യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ സൈനികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായുടെ സഹായത്തോടെയാണ് സൈനികേഷിനെ ബന്ധപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യക്കെതിരെ പോരാടുന്നതിന് താന്‍ യുക്രൈന്‍ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ എന്ന യുക്രൈനിലെ ഒരു അര്‍ദ്ധസൈനിക വിഭാഗത്തിലാണ് സൈനികേഷ് ചേര്‍ന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ചെറുപ്പം തൊട്ട് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന സൈനികേഷ് ഇതിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. ഉയരം കുറവായതായിരുന്നു കാരണം. റഷ്യക്കെതിരായി പോരാടാന്‍ നേരത്തെ വിദേശ രാജ്യങ്ങളിലുള്ളവരോട് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആഹ്വാനം ചെയ്തിരുന്നു.

യുക്രൈനില്‍ അനേകം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരും മടങ്ങിയിട്ടുണ്ട്. ഒരു വിദ്യാര്‍ഥി മാത്രമാണ് യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ പങ്കാളിയാകുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ സൈനികേഷിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.