ജമ്മു കാശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് ജവാൻമാർക്ക് വീരമൃത്യു, മൂന്നു പേർക്ക് ഗുരുതര പരിക്ക്
ജമ്മു കാശ്മീർ: സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് ജവാൻമാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.. അപകടത്തിൽ മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു.
ബന്ദിപോര ജില്ലയിലെ വുളാർ വ്യൂ പോയിന്റിന് സമീപമാണ് അപകടം നടന്നത്. റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ടയറുകൾ മഞ്ഞിൽ തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ സൈനികരെ ബന്ദിപ്പോര ജില്ല ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ സേനയും പൊലീസും അപകട സ്ഥലത്ത് എത്തി പരിശോധന നടത്തി.
Third Eye News Live
0