ഇന്ത്യൻ റെയിൽവേയുടെ സമ​ഗ്ര വികസനം ലക്ഷ്യം ; റെയിൽവേയ്ക്ക് ചരിത്രത്തിലെ ഉയർന്ന നീക്കിയിരുപ്പ്; അനുവദിച്ചത് 2.4 ലക്ഷം കോടി

ഇന്ത്യൻ റെയിൽവേയുടെ സമ​ഗ്ര വികസനം ലക്ഷ്യം ; റെയിൽവേയ്ക്ക് ചരിത്രത്തിലെ ഉയർന്ന നീക്കിയിരുപ്പ്; അനുവദിച്ചത് 2.4 ലക്ഷം കോടി

സ്വന്തം ലേഖകൻ

ദില്ലി: കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് 2.40 ലക്ഷം കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേയുടെ സമ​ഗ്ര വികസനം ലക്ഷ്യമിട്ടാണ് ഇത്രയും വലിയ തുക അനുവദിക്കുന്നതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

2014ന് ശേഷം റെയിൽവേക്ക് ഏറ്റവും ഉയർന്ന തുക അനുവദിക്കുന്നത് ഈ സാമ്പത്തിക വർഷത്തിലാണെന്നും അവർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്‍ഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ മികവിന്റെ കേന്ദ്രമായി പിന്തുണയ്ക്കും. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സര്‍ക്കാര്‍ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച് വിനോദസഞ്ചാരത്തിന്റെ പ്രചാരണം മിഷന്‍ മോഡില്‍ ഏറ്റെടുക്കും. റെയിൽവേക്ക് മൂലധനച്ചെലവുകൾക്കായി 1.37 ലക്ഷം കോടി രൂപയും റവന്യൂ ചെലവുകൾക്കായി 3,267 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. മുൻ സാമ്പത്തിക വർഷത്തെ വിഹിതത്തേക്കാൾ 17% വർധനയാണ് റെയിൽവേ ഫണ്ടിലുണ്ടായത്. നടപ്പുവർഷത്തിൽ, ഒക്‌ടോബർ 31-ഓടെ ബജറ്റ് വിഹിതത്തിന്റെ 93% പൂർത്തിയാക്കി. ചരക്ക്, യാത്രക്കാരുടെ വരുമാനത്തിൽ നിന്നുള്ള വരുമാനം 2023 സാമ്പത്തിക വർഷത്തിൽ വർധനവുണ്ടായി. യാത്രക്കാരുടെ വരുമാനം നവംബർ 30 വരെ 76% ഉയർന്നപ്പോൾ ചരക്ക് വരുമാനം 16% ഉയർന്നു. അടുത്ത സാമ്പത്തിക വർഷത്തിലും വരുമാന വർധനവുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.