പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ചു; പൊന്‍കുന്നത്ത് വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ചു; പൊന്‍കുന്നത്ത് വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

Spread the love

സ്വന്തം ലേഖിക

പൊന്‍കുന്നം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ചതിന് മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു.

കഴിഞ്ഞ ദിവസം പൊന്‍കുന്നം-എരുമേലി റോഡില്‍ മണ്ണംപ്ലാവിലാണ് സംഭവം. സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ പിന്നില്‍ രക്ഷിതാവെന്ന് കരുതുന്നയാളും ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിന്‍റെ രജിസ്‌ട്രേഡ് ഉടമ മുക്കൂട്ടുതറ സ്വദേശിക്കെതിരെയാണ് പൊന്‍കുന്നം ജോയിന്‍റ് ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസ് ഇ-കോര്‍ട്ടിന്‍റെ തീര്‍പ്പിന് വിടും.
25,000 രൂപ വരെ പിഴയീടാക്കുന്ന കുറ്റകൃത്യമാണിതെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.