
കൊല്ലം: തമിഴ്നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ ചികിത്സയിലിരിക്കെ വിട പറഞ്ഞ
അരുൺ പത്ത് പേർക്ക് പുതു ജീവനേകി മരണാനന്തരവും ജീവിക്കുകയാണ്.
മരണാനന്തര അവയവദാനത്തിലൂടെ അരുൺ പുതുജീവൻ പകർന്നത് തമിഴ്നാട്ടിലെ പത്ത് പേർക്കാണ്.
വിധി തട്ടിയെടുത്ത സ്വന്തം മകന്റെ വേർപാടിലും, മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകർന്ന അരുണിന്റെ കുടുംബത്തിനോട് നാടാകെ നന്ദി പറയുകയാണ്. കഴിഞ്ഞ പത്തിനാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഉണ്ടായ അപകടത്തിൽ അരുണിന്റെ ജീവൻ നഷ്ടമായത്.
ഓഫീസിൽ നിന്നും ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അരുൺ അപകടത്തിൽ പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ചെന്നൈയിലെ രാജീവ്ഗാന്ധി ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സകൾ നൽകി..
എന്നാൽ ശനിയാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. മകന്റെ ഓർമ്മകൾക്ക് ഒപ്പം അവന്റെ അവയവങ്ങളും ജീവിക്കണമെന്ന് മാതാപിതാക്കളായ ഹരികുമാറും ശ്രീലതയും തീരുമാനിച്ചപ്പോൾ അത് പത്തുപേർക്ക് പുതു ജീവിതം പകർന്നു നൽകുകയായിരുന്നു.







