
ചണ്ഡീഗഢ്: ലിവിങ് ടുഗെദർ രീതിയില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് പോലീസ് സംരക്ഷണം നല്കാൻ കഴിയില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
ഹർജിക്കാർ ഒളിച്ചോടിയത് കുടുംബത്തിന്റെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടിക്കുന്ന നടപടിയാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്.
പ്രായപൂർത്തിയായവരും അവിവാഹിതരുമാണെന്നും പരസ്പര പ്രണയത്തിലാണെന്നും ഭാവിയില്‍ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ദമ്പതികള്‍ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, കുറച്ചുനാള്‍ മാത്രം ഒന്നിച്ച് താമസിക്കുന്നത് ലിവിങ് ടുഗെദർ ബന്ധമായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ സംരക്ഷണം നല്‍കുന്നത് അവിഹിത ബന്ധങ്ങള്‍ക്ക് പരോക്ഷമായ അംഗീകാരം നല്‍കുന്നതിന് തുല്യമാകുമെന്ന് കോടതി വിലയിരുത്തി.
ഒളിച്ചോട്ടം വഴി മാതാപിതാക്കള്‍ക്ക് സമൂഹത്തിന് മുന്നില്‍ അപകീർത്തി ഉണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത്. അന്തസ്സോടെ ജീവിക്കാനുള്ള മാതാപിതാക്കളുടെ അവകാശത്തെക്കൂടിയാണ് ഇത്തരം നടപടികള്‍ ലംഘിക്കുന്നതെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികള്‍ക്ക് മറയാക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.







