പതിനഞ്ച് വര്‍ഷം മുൻപ് കേരളത്തെ നടുക്കിയ ബാങ്ക് കവര്‍ച്ച;പ്രതികളെ തേടി 56  ദിവസം  സാഹസിക അന്വേഷണം  നടത്തി പോലീസ് ; കേരള പൊലീസിനെ വട്ടം കറക്കിയ ‘ഇന്ത്യന്‍ മണി ഹീസ്റ്റ്’ സിനിമയാകുന്നു; ഐ ജി വിജയനായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍, കവര്‍ച്ചാത്തലവനായി ഫഹദ് ഫാസില്‍

പതിനഞ്ച് വര്‍ഷം മുൻപ് കേരളത്തെ നടുക്കിയ ബാങ്ക് കവര്‍ച്ച;പ്രതികളെ തേടി 56 ദിവസം സാഹസിക അന്വേഷണം നടത്തി പോലീസ് ; കേരള പൊലീസിനെ വട്ടം കറക്കിയ ‘ഇന്ത്യന്‍ മണി ഹീസ്റ്റ്’ സിനിമയാകുന്നു; ഐ ജി വിജയനായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍, കവര്‍ച്ചാത്തലവനായി ഫഹദ് ഫാസില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: പതിനഞ്ച് വര്‍ഷം മുമ്ബ് കേരളത്തെ നടുക്കിയ ബാങ്ക് കവര്‍ച്ചയിലെ പ്രതികളെ തേടി കേരള പൊലീസ് 56 ദിവസം നടത്തിയ സാഹസിക അന്വേഷണം.

പതിനാറംഗ പൊലീസ് സംഘത്തിന് ഉറക്കമില്ലാത്ത രാത്രികള്‍. രാജ്യത്തെ അഞ്ചു നഗരങ്ങളില്‍ തെരച്ചില്‍. ഇടയ്ക്കിടെ അന്വേഷണ സംഘത്തിലുള്ളവര്‍ക്ക് മാറ്റം. അന്വേഷണ സംഘത്തലവന്റെ നിശ്ചയദാര്‍ഢ്യവും സഹപ്രവര്‍ത്തകരുടെ സാഹസികതയും വിജയം കണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാക്കഥയെ വെല്ലുന്ന ആ സംഭവങ്ങള്‍ ഒടുവില്‍ സിനിമയാവുകയാണ്. 2007ലെ പുതുവത്സര തലേന്ന് മലപ്പുറം ചേലേമ്ബ്ര ബാങ്കില്‍ കവര്‍ച്ച നടത്തി 80 കിലോ സ്വര്‍ണവും 25 ലക്ഷം രൂപയുമായി രക്ഷപ്പെട്ട നാലംഗ സംഘത്തെ പിടികൂടിയ ചരിത്രമാണ് സിനിമയാവുന്നത്.

അന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കയത്.ഐ.പി.എസ്. ഓഫീസറായ പി.വിജയന്‍. വെള്ളിത്തിരയില്‍ വിജയനാകുന്നത് സൂപ്പര്‍താരം മോഹന്‍ലാല്‍. കവര്‍ച്ചാത്തലവന്‍ ബാബുവായി ഫഹദ് ഫാസിലും എത്തും. മലയാളത്തില്‍ മാത്രമല്ല, തമിഴ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സിനിമ ഒരുക്കാനുള്ള ചര്‍ച്ചകള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണിപ്പോള്‍.

അനിര്‍ബന്‍ ഭട്ടാചാര്യ രചിച്ച ഇന്ത്യയുടെ മണി ഹീസ്റ്റ് – ദി ചെലേമ്ബ്ര ബാങ്ക് റോബറിയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മോഹന്‍ലാലും പി.വിജയനും പങ്കെടുത്തിരുന്നു. സൈബര്‍ അന്വേഷണ ശൈശവാവസ്ഥയിലായിരുന്ന സമയത്ത് 20 ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം സ്വന്തമായി സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിരുന്നു.

ചെന്നൈ, ബംഗളൂരു, റായ്‌പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. 200 പേര്‍ അന്വേഷണവുമായി ബന്ധപ്പെട്ട്. പ്രവര്‍ത്തിച്ചു.പ്രതികള്‍ കോഴിക്കോട്ട് പിടിയിലായി. അന്നത്തെ സി.ഐയും ഇപ്പോള്‍ ക്രൈംബ്രാഞ്ച് എസ്.പിയുമായ വിക്രമന്‍, അന്നത്തെ ക്രൈം ബ്രാഞ്ച് എസ്.പി മോഹന ചന്ദ്രന്‍, ഇന്‍സ്പെക്ടര്‍ അന്‍വര്‍. ഇപ്പോഴത്തെ എസ്.പി ഷൗക്കത്ത് അലി തുടങ്ങിയവരെല്ലാം എന്തുവില കൊടുത്തും പ്രതികളെ പിടിക്കാനായി സമയം നോക്കാതെ ജോലി ചെയ്തു.- കേസിന്റെ ഫ്ലാഷ് ബാക്ക് ഓര്‍ത്തുകൊണ്ട് പി.വിജയന്‍ പറഞ്ഞു.

ഇപ്പോള്‍ കേരള ബുക്സ് ആന്‍‌ഡ് പബ്ളിക്കേഷന്‍ സൊസൈറ്റി എം.ഡിയാണ് പി.വിജയന്‍. കളമശേരി ബസ് കത്തിച്ച കേസ്, ശബരിമല തന്ത്രിക്കേസ്, ബണ്ടിച്ചോര്‍ കേസ്, കോടാലി ശ്രീധരന്‍ കേസ്,​ കൂടാതെ നിരവധി മയക്കുമരുന്ന്,​ സ്വര്‍ണ്ണകടത്ത് കേസുകളും അന്വേഷിച്ച്‌ പ്രതികളെ നിയമത്തിനു കൊണ്ടു വന്ന ക്രെഡിറ്റുള്ള ഉദ്യോഗസ്ഥനാണ് പി.വിജയന്‍.