പുതിയ മോഡലുകളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങളുമായി കാർ നിർമ്മാതാക്കൾ; ജൂലൈയിൽ ഇന്ത്യൻ വിപണി പൊളിച്ചടുക്കാനൊരുങ്ങുന്ന എസ്‌യുവി, എംപിവി മോഡലുകൾ ഇവ…..

പുതിയ മോഡലുകളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങളുമായി കാർ നിർമ്മാതാക്കൾ; ജൂലൈയിൽ ഇന്ത്യൻ വിപണി പൊളിച്ചടുക്കാനൊരുങ്ങുന്ന എസ്‌യുവി, എംപിവി മോഡലുകൾ ഇവ…..

സ്വന്തം ലേഖിക

ന്യുഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ താരതമ്യേന മുൻ വർഷങ്ങളെ അപേക്ഷിച്ച് വളർച്ചയുടെ പാതയിലാണ്.

അതിനാൽ തന്നെ പല കാർ നിർമ്മാതാക്കളും ഇന്ത്യൻ വിപണിയ്ക്കായി പുതിയ മോഡലുകളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങളും മെനയുകയാണ്. പുതിയ ലോഞ്ചുകളും അരങ്ങേറ്റങ്ങളുടേയും ഒരു നിര തന്നെ അണിനിരന്നിരിക്കുന്നതിനാൽ 2023 ജൂലൈ മാസം വളരെ തിരക്കേറിയതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്സവ സീസണിന് മുന്നോടിയായി, ഉപഭോക്താക്കൾക്കിടയിൽ പൊതുവെ നിലനിൽക്കുന്ന പോസിറ്റീവ് പർച്ചേസിംഗ് പ്രവണത മുതലാക്കാൻ പ്രമുഖ കാർ നിർമ്മാതാക്കൾ പുതിയ മോഡലുകൾ കൊണ്ടുവരുന്നത് സഹജമാണ്. നിലവിൽ രാജ്യത്ത് എസ്‌യുവികൾക്കാണ് ആവശ്യക്കാർ കൂടുതൽ.

അതിനാൽ വരും മാസത്തിൽ അരങ്ങേറ്റത്തിന് സജ്ജമായിരിക്കുന്ന എസ്‌യുവി & എംപിവി മോഡലുകൾ ഏതെല്ലാം എന്ന് നോക്കാം.

1. ഹ്യുണ്ടായി എക്‌സ്‌റ്റർ: സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്മെന്റിൽ വിഹിതം പിടിക്കാനുള്ള ഹ്യുണ്ടായിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഹ്യുണ്ടായി എക്സ്റ്റർ. 11,000 രൂപ ടോക്കൺ തുകയ്ക്ക് വാഹനത്തിന്റെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എക്‌സ്‌റ്ററിന്റെ വില പ്രഖ്യാപനവും അരങ്ങേറ്റവും 2023 ജൂലൈ 10 -ന് ഹ്യുണ്ടായി നിർവ്വഹിക്കും.

ഗ്രാൻഡ് i10 നിയോസിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് മൈക്രോ എസ്‌യുവി ഒരുക്കിയിരിക്കുന്നത്, പ്രാദേശിക വിപണിയിൽ വെന്യുവിന് താഴെയായി ഇത് സ്ഥാപിക്കും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT എന്നിവയുമായി കണക്ട് ചെയ്ത 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ചിന്റെ എതിരാളിയ്ക്ക് കരുത്തേകുന്നത്. ഒരു CNG വേരിയന്റും ഇതിനൊപ്പം നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

2. മാരുതി സുസുക്കി ഇൻവിക്റ്റോ: മാരുതി സുസുക്കി ഇൻവിക്റ്റോയുടെ റിസർവേഷനുകൾ 25,000 രൂപ ടോക്കൺ തുകയ്ക്ക് ബ്രാൻഡ് ആരംഭിച്ചുകഴിഞ്ഞു. മാരുതിയുടെ മുൻനിര മോഡലായി വിപണിയിൽ എത്തുന്ന എംപിവി കമ്പനിയുടെ നെക്സ പ്രീമിയം ഡീലർഷിപ്പുകൾ വഴിയാണ് വിൽപ്പനയ്ക്ക് എത്തുക. ഏഴ്, എട്ട് സീറ്റർ കോൺഫിഗറേഷനുകളിൽ വാഹനം ലഭ്യമാകും. ലിറ്ററിന് 21 കിലോമീറ്റർ മൈലേജ് തരുന്ന കരുത്തുറ്റ 2.0 ലിറ്റർ ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഇൻവിക്റ്റോ ഹൈബ്രിഡ് ഒൺലി മോഡലിൽ വരുന്നത്.

3. ഫൈവ് ഡോർ മഹീന്ദ്ര ഥാർ: നാം മുമ്പ് സംശയിച്ചതുപോലെ, ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈവ് ഡോർ മഹീന്ദ്ര ഥാറിന്റെ ആഗോള തലത്തിലുള്ള അരങ്ങേറ്റം 2023 ഓഗസ്റ്റ് 15 -ന് ഉണ്ടാവും. സ്കോർപിയോ N -ന്റെ അതേ ലാഡർ ഫ്രെയിം ഷാസിയിലാണ് വാഹനം ഒരുങ്ങുന്നത്.

ഇത് ത്രീ ഡോർ മോഡലിനേക്കാൾ കൂടുതൽ വിശാലവും, കംഫർട്ടബിളും, ബോൾഡ് ലുക്കിംഗുമായിരിക്കും, കൂടാതെ എക്യുപ്മെന്റ് ലിസ്റ്റിലും പല നവീകരണങ്ങളും അഡീഷനുകളും ഉണ്ടാവും. ഓഫ്-റോഡ് എസ്‌യുവിക്ക് 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവ ലഭിച്ചേക്കാം.

4. കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്: അപ്പ്ഡേറ്റുകളോടെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത സെൽറ്റോസ് ജൂലൈ 4 -ന് കിയ ഇന്ത്യയിൽ അവതരിപ്പിക്കും. വാഹനത്തിന് അകത്തും പുറത്തും ഒട്ടനവധി പരിഷ്‌ക്കരണങ്ങൾ ലഭിക്കും. ഫ്രണ്ട് ഫാസിയയ്ക്ക് പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലും ഷാർപ്പ് ഹെഡ്‌ലാമ്പുകളും ഉണ്ടായിരിക്കും, പിന്നിൽ പുതിയ കണക്ട്ഡ് എൽഇഡി ടെയിൽ ലാമ്പുകളുമുണ്ട്. ഇന്റീരിയർ അപ്‌ഡേറ്റുകൾ കൂടാതെ, വെർണയിലും അൽകാസറിലും അവതരിപ്പിച്ച പുതിയ 160 PS പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും ലഭ്യമാകും.

5. സിട്രൺ C3 എയർക്രോസ്: ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സിട്രോൺ C3 എയർക്രോസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന വാഹനം അഞ്ച്, ഏഴ് സീറ്റുകളുള്ള ലേയൗട്ടുകളിൽ വിൽപ്പനയ്ക്ക് എത്തും. C3 ഹാച്ച്‌ബാക്കിന്റെ അതേ CMP പ്ലാറ്റ്‌ഫോമിലാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ ഈ വാഹനത്തെ ഒരുക്കിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്ന 1.2 ലിറ്റർ ടർബോ ത്രീ-പോട്ട് പെട്രോൾ എഞ്ചിനാണ് ഇതിൽ വാഗ്ദാനം ചെയ്യുന്നത്.

6. ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്: ഫെയ്‌സ്‌ലിഫ്റ്റഡ് ടാറ്റ നെക്‌സോൺ ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിൽ ഒന്നുതന്നെയാണ്. ഇത് 2023 ഓഗസ്റ്റിൽ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുണ്ട്. അടുത്തിടെ അവതരിപ്പിച്ച കർവ്വ് കൺസെപ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്റീരിയറിലും എക്സ്റ്റീരിയറിലും സമഗ്രമായി മാറ്റങ്ങൾ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിലുള്ള റെവോട്രോൺ യൂണിറ്റിന് പകരമായി പുതിയ 115 PS പവർ പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ DI ടർബോ പെട്രോൾ എഞ്ചിൻ വരും.