“ഭാരത് മാതാ കീ ജയ്…”; പാകിസ്ഥാന്‍ മാത്രമല്ല കരുത്തരായ യൂറോപ്യന്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളും യുക്രെയിന്‍ വിട്ടത് ഇന്ത്യന്‍ പതാകയുടെ തണലില്‍; കൈയടി നേടി ഓപ്പറേഷന്‍ ഗംഗ
സ്വന്തം ലേഖിക
കീവ്: യുക്രെെനിലെ യുദ്ധമുഖത്ത് നിന്നും അതിര്‍ത്തിയിലേക്ക് സുരക്ഷിതരായി യാത്ര ചെയ്യാന്‍ ഇന്ത്യന്‍ പതാക സഞ്ചരിക്കുന്ന വാഹനങ്ങളില്‍ പതിക്കാനാണ് പൗരന്‍മാരോട് ഇന്ത്യ ആവശ്യപ്പെട്ടത്.
റഷ്യയുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് കിട്ടിയ ഉറപ്പിന്റെ ബലത്തിലാണ് പതാക പതിച്ച് സഞ്ചരിക്കാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. എന്തായാലും ഇന്ത്യന്‍ പതാകയുമായി സഞ്ചരിച്ച എല്ലാ വാഹനങ്ങളും സുരക്ഷിതമായിട്ടാണ് യുക്രെയിനിന്റെ അതിര്‍ത്തി കടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓപ്പറേഷന്‍ ഗംഗ എന്ന പേരില്‍ യുക്രെെനില്‍ ഇന്ത്യ നടപ്പിലാക്കിയ രക്ഷാപ്രവര്‍ത്തനത്തിനും കൈയടികള്‍ ഏറുകയാണ്. മറ്റു പല രാജ്യങ്ങളും ഇന്ത്യയുടെ സഹായം തേടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
യുക്രെെനില്‍ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ രാജ്യം തിരിഞ്ഞ് പോലും നോക്കാതായതോടെ ഇന്ത്യന്‍ പതാക പതിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഇവര്‍ വിളിക്കാന്‍ തയ്യാറായതായും ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇപ്പോള്‍ കരുത്തരായ തുര്‍ക്കിയിലെ വിദ്യാര്‍ത്ഥികളും പാക് വിദ്യാര്‍ത്ഥികളുടെ പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ പതാക ഉയര്‍ത്തി യാത്ര ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. യുക്രെെനിലെ തകര്‍ന്ന ചെക്ക്‌പോസ്റ്റുകള്‍ സുരക്ഷിതമായി മറികടക്കാന്‍ ഇന്ത്യന്‍ പതാക പാകിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ത്ഥികളെയും സഹായിച്ചതായി റൊമാനിയയിലെ ബുക്കാറെസ്റ്റ് നഗരത്തിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വെളിപ്പെടുത്തിയത്.
ചില വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പതാകകള്‍ തയ്യാറാക്കിയത് സ്‌പ്രേ പെയിന്റുകള്‍ സംഘടിപ്പിച്ചാണ്.
‘ഓപ്പറേഷന്‍ ഗംഗ’യുടെ ഭാഗമായി യുക്രെെനിന്റെ അയല്‍രാജ്യങ്ങളില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളില്‍ സീറ്റ് ഉറപ്പിക്കുവാനാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ റൊമാനിയന്‍ നഗരത്തിലെത്തിയത്.
എയര്‍ ഇന്ത്യ,സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് ഇവിടെ നിന്നും പ്രത്യേക സര്‍വീസ് നടത്തുന്നത്. ഇന്ത്യന്‍ എംബസി നേരത്തെ തന്നെ ക്രമീകരണങ്ങള്‍ നടത്തിയിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവുന്നില്ലെന്നതും ആശ്വാസകരമാണ്.