ഉംപൂൺ ബുധനാഴ്ച ഇന്ത്യൻ തീരത്തേയ്ക്ക്: കനത്ത മഴ തുടരും; തിരമാലകൾ ആകാശം തൊടും
തേർഡ് ഐ ബ്യൂറോ
ഹൗറ: രാജ്യം മുഴുവൻ കോവിഡിന്റെ പിടിയിൽ വിറച്ചു നിൽക്കുമ്പോൾ, അതി തീവ്ര ചുഴലിക്കാറ്റായ ഉംപൂൺ ഇന്ന് ഇന്ത്യൻ തീരം തൊടും. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളെയും ഞെട്ടിച്ചാണ് ഇന്ത്യൻ തീരത്തേയ്ക്കു ഉംപൂൺ എത്തുക. കാറ്റ് ബുധനാഴ്ച ഉച്ചയോടെ ബംഗാൾ വഴി ഇന്ത്യയുടെ തീരത്തേയ്ക്ക് അടുക്കും. ഈ സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയോടെയാണ് കാത്തിരിക്കുന്നത്.
185 കീലോമീറ്റർ വേഗതിയിലായിരിക്കും കാറ്റ് വീശുക. ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലുടേയും തീരപ്രദേശങ്ങളിൽ നിന്നും ലക്ഷകണക്കിന് പേരെയാണ് ഒഴിപ്പിക്കുന്നത്. സൂപ്പർ സൈക്ലോൺ വിഭാഗത്തിൽ ആയിരുന്ന ഉംപുൻ ഇപ്പോൾ അതിശക്ത ചുഴലിക്കാറ്റ് (എക്‌സ്ട്രീമ്ലി സെവിയർ സൈക്ലോൺ സ്റ്റോം) ആയി ദുർബലപ്പെട്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒഡീഷയിലെ പാരദ്വീപിന് 210 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. കാറ്റിൻറെ ശക്തിക്ക് അനുസരിച്ച് പതിനാറടി ഉയരത്തിൽ വരെ തിരമാലകൾ ഉണ്ടാവാമെന്നാണ് മുന്നറിയിപ്പ്. ബംഗാളിൽ നോർത്ത് ട്വന്റി ഫോർ പർഗനാസ്, സൗത്ത് ട്വന്റി ഫോർ പർഗനാസ്, ഈസ്റ്റ് മിഡ്‌നാപൂർ ജില്ലകളിലൂടെയാണ് ഉം-പുൻ കടന്നു പോവുക. കൊൽക്കത്ത, ഹൂഗ്ലി ജില്ലകളിലും അതീവജാഗ്ര നിർദേശമുണ്ട്.
രണ്ട് സംസ്ഥാനങ്ങളിലുമായി ദേശീയ ദുരന്തനിവാരണ സേനയുടെ 41 സംഘങ്ങളെ രണ്ട് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. കേരളത്തിലും കനത്ത മഴയക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനം ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള പ്രതേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 55 മുതൽ 65 കിമി വേഗതയിലും ചില അവസരങ്ങളിൽ 75 കി മി വേഗതയിലും തെക്ക് ഒഡീഷ തീരങ്ങളിലും, മണിക്കൂറിൽ 40 മുതൽ 50 കിമി വേഗതയിലും ചില അവസരങ്ങളിൽ 60 കി മി വേഗതയിലും വടക്ക് ഒഡീഷ തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യത.
ഇത് ക്രമേണ ശക്തി പ്രാപിച്ചു മണിക്കൂറിൽ 55 മുതൽ 65 കിമി വേഗതയിലും ചില അവസരങ്ങളിൽ 75 കി മി വേഗതയിലും വടക്ക് ഒഡീഷ തീരങ്ങളിലും പശ്ചിമ ബംഗാൾ തീരങ്ങളിലും അതിശക്തമായ കാറ്റിനും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്കും സാധ്യത. ആയതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യ തൊഴിലാളികൾ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണം അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്തും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ആരും തന്നെ മീൻപിടുത്തത്തിന് പോകരുതെന്നാണ് നിർദേശം. നിർദേശം ലംഘിച്ച് ആരും കടലിൽ പോകാതിരിക്കാൻ തീര പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.