ഇന്ത്യയിൽ  സ്മാർട്ട് ഫോണുകളുടെ വിലവർധന ഉടൻ പ്രതീക്ഷിക്കാം ; കാരണം വിശദീകരിച്ച് കമ്പനികൾ

ഇന്ത്യയിൽ സ്മാർട്ട് ഫോണുകളുടെ വിലവർധന ഉടൻ പ്രതീക്ഷിക്കാം ; കാരണം വിശദീകരിച്ച് കമ്പനികൾ

 

ഇന്ത്യയിലും മറ്റ് ആഗോള വിപണിയിലും സ്മാർട്ഫോണ്‍ വില്‍പനയില്‍ വലിയ മുന്നേറ്റമാണ് അടുത്തകാലത്തുണ്ടായത്. എന്നാല്‍ അസംസ്കൃത വസ്തുക്കളുടെ വില വർധനവ് താമസിയാതെ ഇന്ത്യയിലെ സ്മാർട്ഫോണ്‍ വിലയേയും ബാധിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍.

ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാർട്ഫോണുകളില്‍ ഉപയോഗിക്കുന്ന മെമ്മറി ചിപ്പുകളുടെ വില വർധിക്കാനിടയുണ്ട്. ഈ വില വർധന പ്രധാനമായും 10000 രൂപയില്‍ താഴെ വിലയുള്ള ബജറ്റ് 5ജി സ്മാർട്ഫോണുകളെയാണ് ബാധിക്കുക എന്നാണ് വിവരം. രാജ്യത്ത് വില്‍ക്കുന്ന സ്മാർട്ഫോണുകളിലേക്കുള്ള മെമ്മറി ചിപ്പുകളുടെ രണ്ട് പ്രധാന വിതരണക്കാരായ മൈക്രോണ്‍, സാംസങ് തുടങ്ങിയ കമ്ബനികള്‍ അവരുടെ ഡിറാം (Dynamic Random Access Memory- DRAM) ചിപ്പുകളുടെ വില വർധിപ്പിക്കാനുള്ള പദ്ധതിയിലാണ്. നിലവിലുള്ളതിനേക്കാള്‍ 20 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്.

ഇതോടെ 2024 രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ സ്മാർട്ഫോണുകളുടെ വിലയില്‍ വർധനവുണ്ടായേക്കുമെന്ന് ട്രെൻഡ് ഫോഴ്സ് ഡാറ്റയെ ഉദ്ധരിച്ച്‌ ഇ.ടി. ടെലികോം നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. ഈ വർധന സ്മാർട്ഫോണ്‍ വിലയേയും വലിയ രീതിയില്‍ ബാധിക്കും.സ്മാർട്ഫോണുകളില്‍ ഉപയോഗിക്കുന്ന പഴയ എല്‍.ഡി.ഡി.ആർ4 എക്സ് സാങ്കേതിക വിദ്യയുടെ കരാർതുകയില്‍ 8 ശതമാനത്തിന്റെ വർധനവുണ്ടായേക്കും. അതേസമയം എല്‍.ഡി.ഡി.ആർ5, എല്‍.ഡി.ഡി.ആർ5എക്സ് മെമ്മറിയുടെ കരാർ തുക 10 ശതമാനം വരെ വർധിച്ചേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.ഐ. ആവശ്യങ്ങള്‍ക്കായി വ്യാപകമായി ഡിറാം ഉപയോഗിക്കുന്നതിനാല്‍ വരും മാസങ്ങളില്‍ അവയുടെ ക്ഷാമവും നേരിടാനിടയുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ അനുബന്ധ ഭാഗങ്ങളുടെ ഈ വില വർധനവിന് അടുത്തിടെ പ്രഖ്യാപിച്ച നികുതിയിയിളവുകള്‍ ആശ്വാസം നല്‍കിയേക്കും എന്നും വിലയിരുത്തപ്പെടുന്നുണ്ട്. മെമ്മറി കുറഞ്ഞ ഓപ്ഷനുകളും കമ്ബനികള്‍ പരീക്ഷിച്ചേക്കും. ഇതുവഴി ഫോണുകളുടെ വില 10000 ല്‍ താഴെ നിലനിർത്താൻ ബജറ്റ് 5ജി സ്മാർട്ഫോണ്‍ നിർമാതാക്കള്‍ക്കാവും.