play-sharp-fill
ഇന്ത്യയുടെ ആദ്യ സൂര്യപഠന ഉപഗ്രഹം ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്; ആദിത്യ എല്‍ വണ്ണിന്റെ യാത്ര നീണ്ടത് 126 ദിവസം

ഇന്ത്യയുടെ ആദ്യ സൂര്യപഠന ഉപഗ്രഹം ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്; ആദിത്യ എല്‍ വണ്ണിന്റെ യാത്ര നീണ്ടത് 126 ദിവസം

അഹമ്മദാബാദ്: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും.

വൈകിട്ട് നാലിനും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിക്കുക.
ബംഗളുരൂവിലെ ഐഎസ്‌ആര്‍ഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വര്‍ക്കില്‍ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിര്‍ദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചാല്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റില്‍ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്‌ആര്‍ഒ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴ് പേ ലോഡുകളാണ് ആദിത്യ എല്‍ വണ്ണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിള്‍ എമിഷൻ ലൈൻ കൊറോണോഗ്രാഫ് അഥവാ വിഇഎല്‍സിആണ് ഒന്നാമത്തേത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആസ്ട്രോഫിസിക്സാണ് ഈ ഉപകരണം നിര്‍മ്മിച്ചത്. പൂനെയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് വികസിപ്പിച്ച സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് ആണ് രണ്ടാമത്തെ ഉപകരണം.

സൂര്യനില്‍ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാര്‍ ലോ എൻര്‍ജി എക്സ് റേ സ്പെക്‌ട്രോ മീറ്റര്‍ , ഹൈ എനര്‍ജി എല്‍ വണ്‍ ഓര്‍ബിറ്റിംഗ് എക്സ് റേ സ്പെക്‌ട്രോമീറ്റര്‍ എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകള്‍.