play-sharp-fill
ബംഗ്ലാദേശ് ബൗളര്‍മാരെ അടിച്ച് തകര്‍ത്തു ; ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം ; ഏഴ് വിക്കറ്റ് ജയം

ബംഗ്ലാദേശ് ബൗളര്‍മാരെ അടിച്ച് തകര്‍ത്തു ; ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം ; ഏഴ് വിക്കറ്റ് ജയം

സ്വന്തം ലേഖകൻ

ഗ്വാളിയര്‍: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. മൂന്ന് മത്സര പരമ്പരയിലെ ഗ്വാളിയറില്‍ നടന്ന ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 128 റണ്‍സ് വെറും 11.5 ഓവറില്‍ 49 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ബംഗ്ലാദേശ് ബൗളര്‍മാരെ അടിച്ച് തകര്‍ത്താണ് ഇന്ത്യ മുന്നേറിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ മലയാളി താരം സഞ്ജു സാംസണ്‍ 29(19), അബിഷേക് ശര്‍മ്മ 16(7) സഖ്യം ഗംഭീര തുടക്കം നല്‍കി. അഭിഷേക് റണ്ണൗട്ടായപ്പോള്‍ പകരമെത്തിയത് നായകന്‍ സൂര്യകുമാര്‍ യാദവ്. 14 പന്തുകള്‍ നേരിട്ട താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത് മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറിയും. സഞ്ജു സാംസണ്‍ ആറ് ബൗണ്ടറികള്‍ പായിച്ചു. നിതീഷ് കുമാര്‍ റെഡ്ഡി 16*(15), ഹാര്‍ദിക് പാണ്ഡ്യ 39*(16) എന്നിവര്‍ പുറത്താകാതെ നിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴ് സിക്‌സറുകളും 15 ബൗണ്ടറികളുമാണ് ഇന്ത്യ പായിച്ചത്.ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌മേല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശകരുടെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. പുറത്താകാതെ 35 റണ്‍സ് നേടിയ മെഹ്ദി ഹസന്‍ മിറാസ് ആണ് അവരുടെ ടോപ് സ്‌കോറര്‍. 27(25) റണ്‍സ് നേടിയ ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയാണ് പിന്നീട് പിടിച്ചുനിന്നത്.

ഓപ്പണര്‍മാരായ പര്‍വേസ് ഹുസൈന്‍ ഈമോന്‍ 8(9), ലിറ്റണ്‍ ദാസ് 4(2) എന്നിവരെ അര്‍ഷ്ദീപ് സിംഗ് വേഗത്തില്‍ മടക്കി.തൗഹിദ് ഹൃദോയ് 12(18), മഹ്മദുള്ള റിയാദ് 1(2), ജേക്കര്‍ അലി 8(6) എന്നീ മുന്‍നിര ബാറ്റര്‍മാര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. റിഷാദ് ഹുസൈന്‍ 11(5), താസ്‌കിന്‍ അഹമ്മദ് 12(13) റണ്‍സ് വീതവും നേടി. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, മായങ്ക് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി.