ഫോം വീണ്ടെടുക്കാന്‍ രോഹിത്, സഞ്ജുവിന് അവസരം; അഫ്ഗാനിസ്താനെതിരായ അവസാന ട്വന്റി 20 ഇന്ന്
സ്വന്തം ലേഖിക
അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്ബരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലിറങ്ങുമ്ബോള്‍ ഇന്ത്യയുടെ പ്രധാന ആശങ്ക നായകന്‍ രോഹിത് ശര്‍മയുടെ ഫോം തന്നെയാണ്.
ആദ്യ രണ്ട് മത്സരങ്ങളിലും അക്കൗണ്ട് തുറക്കാന്‍ പോലുമാകാത്ത രോഹിതിന് മത്സരം നിര്‍ണായകമാണ്. മൊഹാലിയില്‍ റണ്ണൗട്ടായ താരം ഇന്‍ഡോറില്‍ ബൗള്‍ഡാവുകയായിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് നേരിട്ടതാകാട്ടെ കേവലം മൂന്ന് പന്തുകളും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്ബര നേടിയതോടെ ബെംഗളൂരുവില്‍ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ തയാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്കറ്റിന് പിന്നില്‍ മൊഹാലിയിലും ഇന്‍ഡോറിലും പ്രഥമ പരിഗണന ലഭിച്ച ജിതേഷ് ശര്‍മയ്ക്ക് വിശ്രമം നല്‍കിയേക്കും. ഇന്‍ഡോറില്‍ താരം റണ്ണൊന്നുമെടുക്കാതെയായിരുന്നു പുറത്തായത്. മലയാളി താരം സഞ്ജു സാംസണിനായിക്കും പകരം നറുക്ക് വീഴുക. ബാറ്റിങ് നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഫോമിലുള്ള യശസ്വി ജയ്സ്വാള്‍, ശിവം ദുബെ, റിങ്കു സിങ് എന്നിവര്‍ തുടരും.
മൂന്നാം നമ്ബറില്‍ കോഹ്ലി തന്നെയായിരിക്കും. മെല്ലെ തുടങ്ങി അവസാനം ആക്രമിച്ചു കളിക്കുന്ന ശൈലി മാറ്റാന്‍ കോഹ്ലി തയാറായതായാണ് കഴിഞ്ഞ മത്സരത്തിലെ പ്രകടനം വ്യക്തമാക്കുന്നത്. 16 പന്തില്‍ 29 റണ്‍സായിരുന്നു താരം നേടിയത്. അഞ്ച് ഫോറും ഇന്നിങ്സില്‍ ഉള്‍പ്പെട്ടിരുന്നു.
ബൗളിങ്ങില്‍ കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍ എന്നിവര്‍ക്ക് അവസരം ഒരുങ്ങാനുള്ള സാധ്യതയുണ്ട്. കുല്‍ദീപ് ടീമിലേക്ക് എത്തിയാല്‍ ബിഷ്ണോയ്ക്കായിരിക്കാം വിശ്രമം അനുവദിക്കുക. മുകേഷ് കുമാറിന്റെ സ്ഥാനത്തേക്കായിരിക്കും ആവേശിന്റെ വരവ്.
സാധ്യതാ ടീം
രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശിവം ദുബെ, സഞ്ജു സാംസണ്‍, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍.