ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് വൈകുന്നേരം 4.30 ന് പാൾ ബോളണ്ട് പാർക്കിൽ ; ക്യാപ്റ്റൻ റോളിൽ കെ.എൽ രാഹുൽ .

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് വൈകുന്നേരം 4.30 ന് പാൾ ബോളണ്ട് പാർക്കിൽ ; ക്യാപ്റ്റൻ റോളിൽ കെ.എൽ രാഹുൽ .

 

സ്വന്തം ലേഖകൻ

 

ദക്ഷിണാഫ്രിക്ക:ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് പാള്‍ ബോളണ്ട് പാര്‍ക്കില്‍ നടക്കും. ട്വന്റി20 പരമ്പരപ്പങ്കിട്ടും ഏകദിനത്തിലെ ഓരോ മത്സരങ്ങള്‍ ജ‍യിച്ചും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഇരുടീമുകള്‍ക്കും മുൻതൂക്കം നേടാനുള്ള അവസരം കൂടിയാണിത്.

 

കെ.എല്‍. രാഹുല്‍ നയിക്കുന്ന ഇന്ത്യൻ ടീം ആദ്യ കളിയില്‍ പുറത്തെടുത്ത മികവിന്റെ നാലയലത്തെത്തിയില്ല രണ്ടാമത്തേതില്‍. ഫലം ദക്ഷിണാഫ്രിക്കക്ക് ഏകപക്ഷീയ വിജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ചൊവ്വാഴ്ച രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 211 റണ്‍സിലൊതുക്കി ദക്ഷിണാഫ്രിക്ക. സായ് സുദര്‍ശൻ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ ശതകവുമായി തിളങ്ങിയതും രാഹുലിന്റെ രക്ഷാപ്രവര്‍ത്തനവും മാത്രം ആശ്വാസം.

 

മറുപടി ബാറ്റിങ്ങില്‍ സന്ദര്‍ശക ബൗളര്‍മാരെ കൈകാര്യംചെയ്ത ദക്ഷിണാഫ്രിക്കൻ മുൻനിര അനായാസ ജയം സ്വന്തമാക്കി. ഓപണര്‍ ടോണി ഡി സോര്‍സി‍യുടെ പ്രകടനം എടുത്തുപറയണം.

 

122 പന്തില്‍ 119 റണ്‍സുമായി സോര്‍സി കന്നി ശതകത്തില്‍ പുറത്താകാതെനിന്നു. ഒന്നാം വിക്കറ്റില്‍ റീസ ഹെൻഡ്രിക്സുമായി ചേര്‍ന്ന് 130 റണ്‍സ്കൂട്ടുകെട്ടുയര്‍ത്തിയപ്പോള്‍തന്നെ ഇന്ത്യ‍യുടെ കാര്യം ഏറക്കുറെ തീരുമാനമായി. ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യാൻ അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ് രണ്ടാമത്തേതില്‍ തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയില്‍ ഒരു തവണ മാത്രമാണ് ഇന്ത്യ ഏകദിന പരമ്പര നേടിയത്. 2018ല്‍ വിരാട് കോഹ്‌ലി നയിച്ച സംഘം ആറില്‍ അഞ്ച് മത്സരങ്ങളും ജയിച്ചു. അഞ്ചു വര്‍ഷത്തിനു ശേഷം മറ്റൊരു അവസരം കൂടി കൈവന്നിരിക്കുകയാണ് ഇന്ത്യക്ക്.