സെക്രട്ടേറിയറ്റിൽ തീപിടുത്തമുണ്ടായ സംഭവം; സുരക്ഷാ വീഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍; സുരക്ഷ വീഴ്ച പരിഹരിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം; ആ​രോ​ഗ്യ മേഖലയിലെ വിവധ വിഭാ​ഗങ്ങളിൽ ശമ്പള പരിഷ്കരണം നടത്തുവാനും മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

സെക്രട്ടേറിയറ്റിൽ തീപിടുത്തമുണ്ടായ സംഭവം; സുരക്ഷാ വീഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍; സുരക്ഷ വീഴ്ച പരിഹരിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം; ആ​രോ​ഗ്യ മേഖലയിലെ വിവധ വിഭാ​ഗങ്ങളിൽ ശമ്പള പരിഷ്കരണം നടത്തുവാനും മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിലുണ്ടായ തീപിടുത്തവും സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തി. സെക്രട്ടേറിയറ്റ് നോര്‍ത്ത് സാന്റ് വിച്ച്‌ ബ്ലോക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും യോഗം വിലയിരുത്തി. സുരക്ഷാ പോരായ്മകള്‍ പരിഹരിക്കാനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

സുപ്രധാന രേഖകള്‍ സൂക്ഷിക്കുന്ന പൊതുഭരണ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തീപിടുത്തം സര്‍ക്കാരിന്റെ ഗൂഡാലോചനയാണെന്ന് ചൂണ്ടികാട്ടി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും സെക്രട്ടേറിയറ്റിന് അകത്ത് കയറുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടെന്നും യോഗം വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ മെഡിക്കല്‍, ദന്തല്‍, നഴ്സിഗ്, ഫാര്‍മസി, നോണ്‍ മെഡിക്കല്‍ എന്നീ വിഭാഗങ്ങളിലെ അദ്ധ്യാപകരുടെ ശമ്പള പരിഷ്കരണവും മന്ത്രിസഭായോഗം അംഗീകരിച്ചു. ശമ്പള പരിഷ്ക്കരണം 01.01.2016 മുതല്‍ പ്രാബല്യത്തില്‍ വരും. മെഡിക്കല്‍, ദന്തല്‍ വിഭാഗങ്ങളിലെ അദ്ധ്യാപകര്‍ക്ക് ലഭിച്ചു വന്നിരുന്ന നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് (എന്‍.പി.എ), പേഷ്യന്റ് കെയര്‍ അലവന്‍സ് (പി.സി.എ) എന്നിവ തുടര്‍ന്നു നല്‍കാനും യോഗത്തില്‍ തീരുമാനമായി.

01.01.2006 ലാണ് കഴിഞ്ഞ ശമ്പള പരിഷ്ക്കരണം നടത്തിയത്. 10 വര്‍ഷം കഴിയുമ്പോൾ ശമ്പള പരിഷ്ക്കരണം നടത്തണമെന്നാണ് ചട്ടം ഇതിനാലാണ് 01.01.2016 തീയതി പ്രാബല്യത്തില്‍ ശമ്പളം പരിഷ്കരിച്ച്‌ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ രൂക്ഷമായ കടലാക്രണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ പൂര്‍ണ്ണമായ നാശനഷ്ടത്തിന് ആകെ 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് ആകെ 2.4 കോടി രൂപയും ഉള്‍പ്പെടെ 2.92 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിനായി അനുവദിച്ചത്.