play-sharp-fill
ഇടതുപക്ഷ മന്ത്രിസഭയിൽ എ. കെ. ശശീന്ദ്രൻ തുടരും; മറ്റ് ഘടകകക്ഷികളുടെ മന്ത്രിമാരിൽ മാറ്റം വന്നാലും എ. കെ. ശശീന്ദ്രന്റെ കാര്യത്തിൽ മാറ്റമില്ലന്ന് പി സി. ചാക്കോ

ഇടതുപക്ഷ മന്ത്രിസഭയിൽ എ. കെ. ശശീന്ദ്രൻ തുടരും; മറ്റ് ഘടകകക്ഷികളുടെ മന്ത്രിമാരിൽ മാറ്റം വന്നാലും എ. കെ. ശശീന്ദ്രന്റെ കാര്യത്തിൽ മാറ്റമില്ലന്ന് പി സി. ചാക്കോ

സ്വന്തം ലേഖകൻ 

കോട്ടയം: ഇടതുപക്ഷ മന്ത്രിസഭയിൽ എ. കെ. ശശീന്ദ്രൻ തുടരുമെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ്‌ പി. സി. ചാക്കോ പറഞ്ഞു. മറ്റ് ഘടകകക്ഷികളുടെ മന്ത്രിമാരിൽ മാറ്റം വന്നാലും എൻ സി പിയുടെ മുതിർന്ന നേതാവുകൂടിയായ എ. കെ. ശശീന്ദ്രന്റെ കാര്യത്തിൽ മാറ്റമില്ലന്ന് പി സി. ചാക്കോ പറഞ്ഞു.

കോട്ടയം ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നീണ്ടകാലത്തെ മഹത്തായ പാരമ്പര്യമുള്ള എൻ സി പിയെ തകർക്കാൻ ആര് ശ്രമിച്ചാലും വിലപ്പോവില്ല. ഇന്ത്യാമുന്നണി സംവിധാനത്തിന്റെ നെടുംതൂണായി എൻ സി പി കരുത്തോടെ നിലനിൽക്കും. ശരത് പവാറിന്റെ ചാണക്യതന്ത്രം രാജ്യം പലകുറി കണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടെനിന്ന് ചതിച്ചവർ തിരികെ വരുന്ന കാലം വിദൂരമല്ല. കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം ശക്തമായി തുടരുമെന്നും പി സി ചാക്കോ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാടൂർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലതിക സുഭാഷ്, സംസ്ഥാന സംഘടന സെക്രട്ടറി കെ ആർ. രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറിമാരായ ടി. വി. ബേബി, എസ്. ഡി. സുരേഷ് ബാബു, ബി. ജയകുമാർ, കർഷക കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ജോസ് കുറ്റിയാനിമറ്റം, നേതാക്കളായ കാണക്കാരി അരവിന്ദാക്ഷൻ, മിർഷാഖാൻ, സാബു മുരിക്കവേലി, പി കെ. ആനന്ദകുട്ടൻ, ജോർജ്, മങ്കുഴിക്കരി, ഗ്ലാഡ്സൺ ജേക്കബ്, ബിനീഷ് രവി, ബാബു കപ്പക്കാല, അഫ്സൽ മഠത്തിൽ., പി ചന്ദ്രകുമാർ,പി ആർ ദേവദാസ് എന്നിവർ പ്രസംഗിച്ചു.