play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിന് സമീപം സാമൂഹ്യവിരുദ്ധ ശല്യവും കഞ്ചാവ് വിൽപനയും രൂക്ഷം

കോട്ടയം മെഡിക്കൽ കോളേജിന് സമീപം സാമൂഹ്യവിരുദ്ധ ശല്യവും കഞ്ചാവ് വിൽപനയും രൂക്ഷം

സ്വന്തം ലേഖകൻ
കോട്ടയം: അർപ്പൂക്കര മെഡിക്കൽ കോളേജ് ബാബു ചാഴികാടൻ റോഡിൽ സമൂഹവിരുദ്ധ ശല്യം രൂക്ഷമാകുന്നു.

അർപ്പൂക്കര തോപ്പിൽ പറമ്പ് ഭാഗത്ത് താമസിക്കുന്ന യുവാവ് വാര്യാമുട്ടം ബാബുചാഴികാടൻ റോഡിൽ വച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മാന്നാനത്തെ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ധിച്ചു.


വിദ്യാർത്ഥിയുടെ സൈക്കിൾ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.കുട്ടിയുടെ മാതാപിതാക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജ് ബാബു ചാഴികാടൻ റോഡ് കേന്ദ്രികരിച്ച് യുവാക്കൾ തമ്പടിക്കുകയും സാമൂഹ്യവിരുദ്ധ ശല്യം ഉണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു. ഇങ്ങനെ തമ്പടിക്കുന്ന യുവാക്കൾ കഞ്ചാവ് വിൽപ്പനയും നടത്തുന്നുണ്ട്.

സാമൂഹ്യവിരുദ്ധ ശല്യം മൂലം കാൽനട യാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നു. കഞ്ചാവ് തേടി ഇങ്ങോട്ട് എത്തുന്ന ആളുകളുടെ എണ്ണം ദിനപ്രതി വർദ്ധിച്ച് വരുന്നു.