ഏറ്റുമാനൂരപ്പന്റെ കുഞ്ഞുമക്കൾക്ക് ഇനി വേണ്ടത് നന്മയുടെ കൈനീട്ടം
സ്വന്തം ലേഖിക
കോട്ടയം: ഒന്നര പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ ഏറ്റുമാനൂരപ്പന്‍ അതിരമ്പുഴ, ഉള്ളാട്ടുപറമ്പിൽ പ്രസന്നകുമാരിക്കും (45), ഭര്‍ത്താവ് സുരേഷിനും (52) ഒരു കൈനീട്ടം നല്‍കി, ഒറ്റ പ്രസവത്തില്‍ പിറന്ന നാല് കുഞ്ഞു മാലാഖമാരെ.
തൊട്ടിലുകളില്‍ കൈപ്പത്തികള്‍ ചുരുട്ടിയുറങ്ങുന്ന അവരെ കണ്ടും താലോലിച്ചും അടുത്തിരിക്കുമ്പോഴും ഇരുവരുടെയും ഉള്ളില്‍ നീറ്റലാണ്. ചികിത്സയ്ക്കായി വീടുവരെ പണയപ്പെടുത്തിയുണ്ടായ കടബാദ്ധ്യതയാണ് വില്ലന്‍.
15 വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. അതുകഴിഞ്ഞ് ആറ് മാസം മുതല്‍ വിവിധ ആശുപത്രികളില്‍ ചികിത്സ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവില്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോ. ഹരീഷിന്റെ ചികിത്സയ്ക്കൊടുവില്‍ ഒറ്റ പ്രസവത്തില്‍ നാല് പൊന്നോമനകള്‍ പിറന്നു.
മൂന്ന് ആണ്‍കുട്ടികളും, ഒരു പെണ്ണും. നൂലുകെട്ടിന് മുമ്ബ് അവര്‍ക്ക് പേര് ചൊല്ലി – ശങ്കരന്‍, ലക്ഷ്മി, കാശിനാഥന്‍, കാര്‍ത്തിക്.
ഏറ്റുമാനൂരപ്പന്റെ ഭക്തരായ കുടുംബം ഭഗവാന്റെ പേരുകള്‍ ആണ്‍ മക്കള്‍ക്കും സുരേഷിന്റെ അമ്മയുടെ പേര് മകള്‍ക്കുമിട്ടു. ഏഴ് വര്‍ഷം മുമ്ബ് ചെറുമക്കളില്ലാത്തതിന്റെ സങ്കടം ബാക്കിയാക്കിയാണ് സുരേഷിന്റെ അമ്മ ലക്ഷ്മി മരിച്ചത്.