കുളിരണിയിക്കും കാറ്റും കണ്ണഞ്ചിപ്പിക്കും കാഴ്ചകളുമാണ് ഇല്ലിക്കൽ കല്ല്; ഈരാറ്റുപേട്ടയ്ക്ക് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിലേയ്ക്ക് ഇന്ന് സഞ്ചാരികളുടെ പ്രവാഹമാണ്; ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്രയിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുളിരണിയിക്കും കാറ്റും കണ്ണഞ്ചിപ്പിക്കും കാഴ്ചകളുമാണ് ഇല്ലിക്കൽ കല്ല്; ഈരാറ്റുപേട്ടയ്ക്ക് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിലേയ്ക്ക് ഇന്ന് സഞ്ചാരികളുടെ പ്രവാഹമാണ്; ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്രയിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കോട്ടയം: ഈരാറ്റുപേട്ടയ്ക്ക് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിലേയ്ക്ക് ഇന്ന് സഞ്ചാരികളുടെ പ്രവാഹമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിലാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. കുളിരണിയിക്കും കാറ്റും കണ്ണഞ്ചിപ്പിക്കും കാഴ്ചകളുമാണ് ഇല്ലിക്കൽ കല്ലിന്റെ സവിശേഷത. നിരവധി അരുവികൾ ഇവിടെ കാണാം. ഇവയെല്ലാം ഒന്നുചേർന്ന് മീനച്ചിലാറായി ഒഴുകുന്നു.

മൂന്ന് പാറക്കൂട്ടങ്ങളുടെ സംയോജനമാണ് ഇല്ലിക്കൽ കല്ല്. ഇവയിൽ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നാണ് അറിയപ്പെടുന്നത്. സർപ്പക്കല്ല്, കുരിശിട്ട കല്ല് എന്നിവയാണ് തൊട്ടടുത്തുള്ള പാറകൾ. മഹാഭാരത കഥകളുമായി ബന്ധമുള്ള സ്ഥലമാണ് ഇല്ലിക്കൽ കല്ല് എന്ന് പറയപ്പെടുന്നു. വനവാസക്കാലത്ത് പഞ്ചപാണ്ഡവരും പാഞ്ചാലിയും ഇവിടെ താമസിച്ചിരുന്നത്രേ.

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 4000 അടി മുകളിലാണ് ഇല്ലിക്കൽ കല്ലിന്റെ സ്ഥാനം. അടിവാരത്തുള്ള വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയതിനുശേഷം, കുറച്ചേറെ ദൂരം മുകളിലേക്കു ചെന്നാൽ മാത്രമേ ഇല്ലിക്കൽ കല്ലിന്റെ മനോഹാരിത അടുത്തു കാണാൻ സാധിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാറിട്ട റോഡിന് ഇരുവശത്തും പച്ചപ്പു നിറഞ്ഞ പുല്ലുകളാണ്. നടന്നു കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് താഴെ നിന്ന് ജീപ്പിലേറി മുകളിലെത്താം. ആറുപേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 380 രൂപയാണ് ജീപ്പ് ചാർജ്. മിന്നിമറയുന്ന മഞ്ഞിന്റെ കാഴ്ച ആസ്വദിച്ച് നടന്നു കയറണമെങ്കിൽ അതുമാവാം.

യാത്രയുടെ ഹൈലൈറ്റ് ആ മലമുകളിലെ മൂടുപടത്തിലാണ്. കല്ല് അടുത്തു കാണണമെങ്കിൽ കുത്തനെയുള്ള കയറ്റം കയറി മുകളിലെത്തണം. ഉരുളൻ കല്ലുകൾ നിറഞ്ഞ ഇടുങ്ങിയ വഴിയാണ്. സുരക്ഷ ഉറപ്പാക്കാനായി ഇരുവശത്തും സ്റ്റീൽ കൈവരികളുണ്ട്. അതിൽ പിടിച്ച് ധൈര്യമായി കയറാം. നടന്നുകയറാൻ ഇത്തിരി ബുദ്ധിമുട്ടുമെങ്കിലും മഞ്ഞിൽ പൊതിഞ്ഞ ഇല്ലിക്കൽകല്ലിന്റെ കാഴ്ചയും അടിവാരത്തെ കാഴ്ചയും

പച്ചപ്പിന്റെ കടലിനിടയിൽ ഇടയ്ക്ക് പൊട്ടുപോലെ ചെറുപട്ടണങ്ങൾ കാണാം. അതിനിടയിലൂടെ മീനച്ചിലാറിന്റെ കൈവഴികൾ. ഇല്ലിക്കൽ കല്ലിനെപ്പറ്റി നിരവധി കഥകളും വിശ്വാസങ്ങളും നിലവിലുണ്ട്. ഇവിടെ നീലക്കൊടുവേലി ഉണ്ടെന്നാണ് അവയിൽ ഒന്ന്. ഈ ചെടി കിട്ടുന്നവർ സമ്പന്നരാകും എന്നൊരു വിശ്വാസമുണ്ട്‌. പഞ്ചപാണ്ഡവരുടെ വനവാസകാലവുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്.

ഇവിടെ താമസിച്ചിരുന്ന കാലത്ത് ഭീമൻ പാഞ്ചാലിയോടു ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ പാഞ്ചാലി ഭക്ഷണം നൽകാൻ അൽപം വൈകിപ്പോയി. ഇതിൽ കുപിതനായ ഭീമൻ വലിയ ഒരു ഉലക്കയെടുത്ത് പുറത്തേക്കെറിഞ്ഞത്രേ. കൂനൻ കല്ലിൻറെയും കുടക്കല്ലിൻറെയും ഇടയിലൂടെ ആ ഉലക്ക ചെന്ന് വീണ സ്ഥലത്ത് ഒരു തോടുണ്ടായി. ‘ഒലക്കപ്പാറ തോട്’ എന്നാണ് ഇതിൻറെ പേര്.

ഉലക്ക വീണുണ്ടായി എന്നു പറയപ്പെടുന്ന ആ വലിയ ദ്വാരം ഇന്നും കാണാൻ കഴിയും. ഉദയ സൂര്യന്റെ ആദ്യ കിരണങ്ങൾ ആ ദ്വാരത്തിലൂടെ തുളച്ചു വരുന്നത് മാങ്കൊമ്പ് ക്ഷേത്ര മുറ്റത്ത് നിന്നാൽ കാണാൻ സാധിക്കും. അത്ഭുത ഔഷധ സസ്യമായ നീലക്കൊടുവേലി ഇവിടെ ഉണ്ടെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

കാഴ്ചകളും കോടമഞ്ഞും കണ്ടു മനസ്സുനിറച്ചു നിൽക്കുമ്പോൾ ശ്രദ്ധ പതറാതെ നോക്കണം. കാരണം ഇരുവശത്തും കൊക്കയാണ്. അപകടകരമായ വഴികളിലേക്കും ചരിവുകളിലേക്കും സാഹസികത കാണിക്കാൻ ഇറങ്ങിച്ചെല്ലരുത്, നിയമവിരുദ്ധമാണ്.

മുന്നറിയിപ്പുകൾ അവഗണിക്കരുത്. സുരക്ഷയ്ക്കായി സ്റ്റീൽ കൈവരികൾ ഉണ്ടെങ്കിലും ശ്രദ്ധിക്കണം. ഇടിമിന്നൽ സാധ്യത കൂടുതലുള്ള പ്രദേശമാണ് ഇല്ലിക്കൽ കല്ല്. മിന്നലും ഇടിയുമുള്ളപ്പോൾ അവിടേക്കുള്ള യാത്ര അപകടകരമാണ്‌. ഇല്ലിക്കൽ കല്ലിന്റെ വിനോദ സഞ്ചാര സാദ്ധ്യതകൾ മുന്നിൽ കണ്ട് ഇന്ന് സന്ദർശകർക്കായി ഇവിടെ മികച്ച യാത്ര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രധാനമായും രണ്ടു ദിശകളിൽ വന്നു ഇല്ലിക്കൽ കല്ല് മലനിരകളിൽ എത്തിച്ചേരാം.കോട്ടയം, പാലാ, ഈരാട്ടുപേട്ട, തീക്കോയി വഴി ഇല്ലിക്കൽ കല്ലിലെത്താം. വാഗമണ്ണിൽനിന്ന് തീക്കോയി വഴിയും എറണാകുളത്തുനിന്ന് മേലുകാവ്, മൂന്നിലവ് വഴിയും ഇല്ലിക്കൽ കല്ലു കാണാനെത്താം.