ക്രിസ്മസ്- ന്യൂ ഇയറിന് മുന്നോടിയായി ജില്ലയിൽ  അനധികൃത പടക്കശാലകള്‍ വ്യാപകം; താല്കാലിക ലൈസൻസിനായി നാനൂറിലധികം അപേക്ഷകൾ ; പലതും യാതൊരു മാനദണ്ഡവും പാലിക്കാതെ; സ്ഥിരം ലൈസൻസുള്ളവർ നിയമത്തെ വെല്ലുവിളിക്കുന്നു

ക്രിസ്മസ്- ന്യൂ ഇയറിന് മുന്നോടിയായി ജില്ലയിൽ അനധികൃത പടക്കശാലകള്‍ വ്യാപകം; താല്കാലിക ലൈസൻസിനായി നാനൂറിലധികം അപേക്ഷകൾ ; പലതും യാതൊരു മാനദണ്ഡവും പാലിക്കാതെ; സ്ഥിരം ലൈസൻസുള്ളവർ നിയമത്തെ വെല്ലുവിളിക്കുന്നു

സ്വന്തം ലേഖകൻ
കോട്ടയം: ക്രിസ്മസ്- ന്യൂ ഇയർ വിപണി ലക്ഷ്യമാക്കി ജില്ലയിൽ അനധികൃത പടക്കശാലകള്‍ വ്യാപകം. താല്കാലിക ലൈസൻസിനായി കളക്ട്രേറ്റിലെത്തിയത് നാനൂറിലധികം അപേക്ഷകൾ . പലതും യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള അപേക്ഷകളാണ്.

സ്ഥിരം ലൈസൻസുള്ളവരാകട്ടെ നിയമത്തെ വെല്ലുവിളിച്ചാണ് വൻതോതിൽ പടക്കം സ്റ്റോക്ക് ചെയ്യുന്നത്.

സ്ഥിരം ലൈസൻസിനായി പോലീസ്, ഫയര്‍ഫോഴ്സ്, തഹസീല്‍ദാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം തുടങ്ങിയ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണു ലൈസന്‍സ് അനുവദിക്കുന്നത്. എന്നാൽ പടക്കവിപണന ഷോപ്പുകളിൽ മിക്കതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് തേർഡ് ഐ ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ പടക്കക്കടകളില്‍ മിക്കവയും നിയമാനുസൃതമായമാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടും അനധികൃതമായി ലൈസൻസ് നേടിയുമാണ് പ്രവർത്തിക്കുന്നത്.

നിയമപരമായി ലൈസൻസ് നല്കാൻ സാധിക്കാത്ത പല കടമുറികൾക്കും വിവിധ യൂണിറ്റുകളിൽ നിന്ന് അം​ഗീകാരം നേടിയെ‌ടുത്തതിന് പിന്നിൽ വൻ ഒത്തുകളിയാണ് നടന്നിരിക്കുന്നത്.

ക്രിസ്മസ് വിപണി പ്രമാണിച്ച് ലൈസൻസുള്ളവർക്ക് സ്റ്റോക്ക് ചെയ്യാൻ സാധിക്കുന്നതിൻ്റെ പത്തിരട്ടിയിലധികം പടക്കങ്ങൾ പല കടകളും സ്റ്റോക്ക് ചെയ്തതായാണ് ലഭിക്കുന്ന വിവരം.

യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും പല കടകളിലും ഇല്ല. ഒരു തീ പിടുത്തമുണ്ടായാൽ നിമിഷ നേരം മതി എല്ലാം തകരാൻ. ചെറിയ ഷെഡ്ഡുകളില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍പ്പോലും അനുവദനീയമായതില്‍ കൂടുതല്‍ പടക്കമാണ് സൂക്ഷിക്കുന്നത്.
തുടരും!