ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്നതിന്റെ മറവിൽ അനധികൃത വിദേശമദ്യ വില്പന; പുതുപ്പള്ളി സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ; സ്കൂട്ടറിൽ നിന്നും എട്ട് ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു

ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്നതിന്റെ മറവിൽ അനധികൃത വിദേശമദ്യ വില്പന; പുതുപ്പള്ളി സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ; സ്കൂട്ടറിൽ നിന്നും എട്ട് ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു

സ്വന്തം ലേഖിക

കോട്ടയം: അനധികൃതമായി മദ്യ വില്പന നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ തങ്കച്ചൻ മകൻ സജിത്ത് പി.റ്റി (41), പുതുപ്പള്ളി കൈതേപാലം ഭാഗത്ത് മുത്തേടത്ത് വീട്ടിൽ തങ്കപ്പൻ നായർ മകൻ അജിത് കുമാർ എം.റ്റി (41) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ സ്കൂട്ടറിൽ അനധികൃതമായി വിദേശ മദ്യ വില്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും വിദേശ മദ്യവുമായി മണർകാട് കുമരംകോട് ഭാഗത്ത് വച്ച് പിടികൂടുന്നത്.

ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിന്നും 16 കുപ്പികളിലായി ആയി സൂക്ഷിച്ചിരുന്ന 8 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. ഇവരുടെ സ്കൂട്ടറിൽ ഇരിക്കുന്ന സീറ്റിന്റെ അടിയിലും, സ്കൂട്ടറിന്റെ പ്ലാറ്റ്ഫോമിൽ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച നിലയിലുമാണ് കുപ്പികൾ കണ്ടെത്തിയത്.

ബേക്കറി സാധനങ്ങൾ വിതരണം ചെയ്യുന്നതിന്റെ മറവിലായിരുന്നു ഇവർ വിദേശമദ്യ വില്പന നടത്തിയിരുന്നത്. ഇവർ ആവശ്യക്കാർക്ക് മദ്യം വാഹനത്തിൽ എത്തിച്ച് കൂടുതൽ വിലയ്ക്ക് വില്പന നടത്തി വരികയായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, സദക്കത്തുള്ള, സി.പി. ഓ മാരായ പ്രതീഷ് രാജ്, യേശുദാസ്, വിപിൻ, അജിത്ത്, അജേഷ്, സെവിൻ, ബിനീഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ ചെയ്തു.